• Logo

Allied Publications

Europe
ബ്രെക്സിറ്റിന് ബ്രിട്ടീഷ് പാർലമെന്‍റിന്‍റെ പച്ചക്കൊടി
Share
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആഹ്ളാദത്തിമിർപ്പിലാണ്. ബ്രെക്സിറ്റ് നടപ്പാക്കാൻ പാലമെന്‍റിൽ അവതരിപ്പിച്ച ബിൽ ബഹുഭൂരിപക്ഷത്തോടെ പാസായി. 498 അംഗങ്ങൾ അനുകൂലമായി വോട്ടു ചെയ്തപ്പോൾ 114 അംഗങ്ങൾ എതിർത്തു വോട്ടു രേഖപ്പെടുത്തി.

രണ്ടുദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ ബുധനാഴ്ച രാത്രി നടന്ന ആദ്യറൗണ്ട് വോട്ടെടുപ്പിൽ ഭേദഗതി വരുത്താൻ 336 അംഗങ്ങൾ പിന്താങ്ങിയപ്പോൾ 100 അംഗങ്ങൾ എതിർത്തുവെങ്കിലും രണ്ടാം തവണ ബഹുഭൂരിപക്ഷത്തോടെ പാസാകുക ആയിരുന്നു. സ്കോട്ടിഷ് നാഷണൽ പാർട്ടിയിലെ 56 അംഗങ്ങളും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ഒന്പത് അംഗങ്ങളും ലേബർ പാർട്ടിയിലെ 47 വിമതരും ഒരു ഭരണകക്ഷി അംഗവുമാണ് ബില്ലിനെ എതിർത്തു വോട്ടുചയ്തത്. മുഖ്യപ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ബില്ലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പട്ട് അംഗങ്ങൾക്കു വിപ്പ് നൽകിയിരുന്നു.

പാർലമെന്‍റിന്‍റെ അനുമതി കൂടാതെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ ആരംഭിക്കാൻ പാടില്ലെന്ന സുപ്രീം കോടതി വിധി മാനിച്ചാണ് പാർലമെന്‍റിൽ ബിൽ അവതരിപ്പിച്ചത് വോട്ടിനിട്ടത്.

പാർലമെന്‍റിൽ വിഷയം വോട്ടിനിട്ടാൽ പാസാകുമെന്ന കാര്യത്തിൽ ബ്രെക്സിറ്റ് വാദികൾക്കോ, പരാജയപ്പെടുത്താമെന്ന കാര്യത്തിൽ മറുപക്ഷത്തിനോ ഉറപ്പൊന്നുമില്ലായിരുന്നെങ്കിലും പ്രധാനമന്ത്രി മേ യുടെ തന്ത്രം പൂവണിഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും കൈകോർത്തു. ബ്രിട്ടന്‍റെ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ആവട്ടെ, എന്തു വില കൊടുത്തും ജനഹിത പരിശോധനയിലെ തീരുമാനം നടപ്പാക്കണം എന്നാണു വാദിച്ചത്. സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്ത് ബ്രെക്സിറ്റ് തീരുമാനത്തെ അട്ടിമറിക്കാൻ ആരും മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.

650 അംഗങ്ങളാണ് ബ്രിട്ടീഷ് പാർലമെന്‍റിലുള്ളത്. ഭരണകക്ഷിയായ കണ്‍സർവേറ്റീവ് പാർട്ടിക്ക് 329 ഉം ലേബറിന് 229 അംഗങ്ങളുമാണുള്ളത്. ബിസിനസുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ജീന മില്ലറാണ് ബ്രെക്സിറ്റ് വിരുദ്ധ സംഘടനകളുടെ സഹായത്തോടെ സർക്കാരിനെതിരെ ആഞ്ഞടിച്ചതും ഒടുവിൽ സർക്കാരിനെ സുപ്രീം കോടതി വിധിയിലൂടെ മുട്ടുകുത്തിച്ചതും. എന്നാലിപ്പോൾ പാർലമെന്‍റ് അംഗീകാരവും കിട്ടിയിരിക്കെ രാജ്ഞിയുടെ അനുമതികൂടി ലഭിച്ചാലുടൻ ബ്രെക്സിറ്റ് നടപടിയുമായി തെരേസ മേക്ക് മുന്നോട്ടുപോകം.

ലിസ്ബൻ ഉടന്പടിയിലെ ആർട്ടിക്കിൾ 50 അനുസരിച്ചാണ് യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പുറത്തുവരാനുള്ള വഴികൾ നടത്താൻ പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്. ഇത് മാർച്ച് 31 നു മുന്പ് നടപടി ആരംഭിക്കുമെന്നും മേ പ്രഖ്യാപിച്ചിരുന്നു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി 2019 മാർച്ചോടെ ബ്രെക്സിറ്റ് പ്രാബല്യത്തിലാക്കുകയാണു സർക്കാരിന്‍റെ ലക്ഷ്യം.

2016 ജൂണ്‍ 23 നായിരുന്നു ചരിത്രപ്രധാനമായ ബ്രെക്സിറ്റ് വോട്ടെടുപ്പ് നടന്നത്. യൂറോപ്യൻ യൂണിയനിൽ തുടരണമോ പുറത്തുപോകണോ എന്നറിയാനുള്ള ഹിതപരിശോധനയിൽ രാജ്യത്തെ 72.2 ശതമാനം വോട്ടർമാരും പങ്കെടുത്തിരുന്നു. 51.9 ശതമാനം പേർ യൂണിയൻ വിടണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 48.1 ശതമാനം പേർ യൂണിയനിൽ തുടരണമെന്നും വോട്ടു ചെയ്തു.

ബ്രിട്ടീഷ് ജനതയുടെ വ്യക്തമായ വിധിയെഴുത്തിൽ രാജ്യത്ത് ഭരണമാറ്റത്തിനും കാരണമായി. യൂണിയനിൽ തുടരണമെന്ന അഭിപ്രായക്കാരാനായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജിവച്ചു അധികാരമൊഴിഞ്ഞു. പ്രധാനമന്ത്രിയായി തെരേസ മേ അധികാരം ഏറ്റെടുത്തു. ജനഹിതമനുസരിച്ചുള്ള ബ്രെക്സിറ്റ് നടപടികളുമായി മുന്നോട്ടുപോകവെയാണ് സുപ്രീകോടതിയുടെ വിലക്കുണ്ടായത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.