• Logo

Allied Publications

Europe
ഇത്തിഹാദ് ലുഫ്ത്താൻസ സഖ്യം നിലവിൽ വന്നു
Share
ഫ്രാങ്ക്ഫർട്ട്: അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎഇ നാഷണൽ എയർലൈൻസ് ഇത്തിഹാദ് എയർവേയ്സ് അന്തരാഷ്ട്ര വ്യോമ ഗതാഗത രംഗത്ത് ജർമൻ എയർലൈൻസായ ലുഫ്ത്താൻസയുമായി കൈകോർക്കുന്നു. ഇതു സംബന്ധിച്ച് ഇത്തിഹാദ് എയർവേയ്സ് സിഇഒ ജയിംസ് ഹോഗനും ലുഫ്ത്താൻസ പ്രസിഡന്‍റ് കാർസ്റ്റൻ സ്പോഹറും ഫെബ്രുവരി ഒന്നിന് അബുദാബിയിലാണ് പ്രഖ്യാപനം നടത്തിയത്.

ഇപ്പോൾ ഇത്തിഹാദ് ഉൾപ്പെടെ 6 എയർലൈൻസ് ആരംഭിച്ച സഖ്യത്തിന് പുറമെ ആണ് ജർമൻ ലുഫ്ത്താൻസായുമായുള്ള പുതിയ സഖ്യം. ഇപ്പോഴത്തെ സഖ്യത്തിൽ ഇത്തിഹാദ് എയർവേയ്സ് (യുഎഇ), എയർ ബെർലിൻ (ജർമനി), എയർ സെർബിയ (സെർബിയ), എയർ സീഷെൽസ് (സീഷെൽസ് ഐലന്‍റ്), ജെറ്റ് എയർവേയ്സ് (ഇന്ത്യാ), ഡാർവിൻ എയർലൈൻസ് (സ്വിറ്റ്സർലൻഡ്) എന്നിവയാണുള്ളത്.

ജർമൻ ലുഫ്ത്താൻസായുമായുള്ള പുതിയ സഖ്യത്തിലൂടെ ഇന്ത്യ, അമേരിക്ക, കാനഡ, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും യാത്രക്കാരെയും വർധിപ്പിക്കും. ഇനി മുതൽ ജർമൻ ലുഫ്ത്താൻസ, ഇത്തിഹാദ് എയർവേയ്സ് കോഡ് ഷെയർ ഫ്ളൈറ്റുകളിൽ യാത്രക്കാർക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഇല്ലാതെ സഞ്ചരിക്കാം. ഇത്തിഹാദ് എയർവേയ്സ് സഖ്യം ഇന്ത്യൻ പ്രവാസികൾക്കും ബിസിനസ് യാത്രക്കാർക്കും ടൂറിസ്റ്റുകൾക്കും കൂടുതൽ ഗുണകരമാണ്. ഇത്തിഹാദ് എയർലൈൻസിന്‍റെ എത്നിക്, ടൂറിസ്റ്റ്, ബിസസ് നിരക്കുകളിൽ യാത്ര ചെയ്യാം.

അമേരിക്ക, ഇംഗ്ലണ്ട്, കാനഡ, സൗത്ത് അമേരിക്ക, യൂറോപ്പ് യാത്രക്കാർക്ക് ഇത്തിഹാദ് സഖ്യ എയർലൈൻസിനുപുറമെ ലുഫ്ത്താൻസ കോഡ് ഷെയർ കണക്ഷൻ ഉപയോഗിച്ച് യാത്ര ചെയ്യാം. അതുപോലെ കുറഞ്ഞ സമയത്ത് ഇന്ത്യയിൽ എത്താനും സാധിക്കും. ജർമനിയിലെ എല്ലാ എയർപോർട്ടുകളിൽ നിന്നും ലുഫ്ത്താൻസ, ഇത്തിഹാദ് എയർവേയ്സ് കോഡ് ഷെയർ ഫ്ളൈറ്റുകൾ ഉപയോഗിച്ച് ഇന്ത്യയിലെ മിക്കവാറും എല്ലാ എയർപോർട്ടുകളിലേക്കും കണക്ഷൻ ലഭിക്കും.

കേരളത്തിലേക്ക് സർവീസ് നടത്താൻ നിരന്തരം പരിശ്രമിച്ചിട്ടും അനുമതി ലഭിക്കാതിരുന്ന ജർമൻ ലുഫ്ത്താൻസക്ക് ഇത്തിഹാദ് എയർലൈൻസുമായുള്ള പുതിയ സഖ്യത്തിലൂടെ ആണെങ്കിലും ഇത് സാധിച്ചെടുക്കാൻ കഴിഞ്ഞിരിക്കുന്നു.

റിപ്പോർട്ട്: ജോർജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.