• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ യാത്രക്കാരിയെ അപമാനിച്ചതായി പരാതി
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ യാത്രക്കാരിയെ അപമാനിച്ചതായി പരാതി. മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാൻ യുവതിയോട് മാറിടം കാണിക്കണമെന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ട് സെക്യൂരിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ് ഗായത്രി. ബ്രസ്റ്റ് പന്പ് കൈയിൽ കരുതിയ യുവതിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാൻ എയർപോർട്ട് സെക്യൂരിറ്റി ആവശ്യപ്പെടുകയായിരുന്നു.

സിംഗപുരിൽ നിന്നുമുള്ള ഗായത്രി ബോസിനാണ് ഫ്രാങ്ക്ഫർട്ട് എയർപോർട്ട് സെക്യൂരിറ്റിയിൽ നിന്നും മോശമായ അനുഭവമുണ്ടായത്. പാരീസിലേക്ക് പോകുന്നതിനായി ഫ്രാങ്ക്ഫർട്ട് എയർപോർട്ടിൽ എത്തിയതായിരുന്നു ഗായത്രി. സെക്യൂരിറ്റി ചെക്കിംഗിൽ ബ്രസ്റ്റ് പന്പ് സ്കാനറിൽ തെളിഞ്ഞു. തുടർന്ന് ചോദ്യം ചെയ്യാൻ പ്രത്യേക മുറിയിലേക്ക് വിളിപ്പിച്ച സെക്യൂരിറ്റി ജീവനക്കാർ ഗായത്രിയോട് കൈവശമുള്ളത് ബ്രസ്റ്റ് പാന്പാണെന്ന് തെളിയിക്കണമെന്നായിരുന്നു അധികൃതരുടെ നിലപാട്.

മാറിടം പരിശോധനയ്ക്കായി എത്തിയ വനിത പോലീസ് ഗായത്രിയുടെ മേൽവസ്ത്രം മാറ്റി മാറിടം കാണിക്കാൻ ആവശ്യപ്പെട്ടു. മാറിടം കാണിച്ചിട്ടും ബോധ്യപ്പെടാത്ത പോലീസ് ഉദ്യോഗസ്ഥ തുടർന്ന് മുലപ്പാൽ പിഴിഞ്ഞു കാണിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികളുടെ അമ്മയാണ് ഗായത്രി. അധികൃതരുടെ ചോദ്യം ചെയ്യലിൽ മാനസികമായി തകർന്നു പോയതായി ഗായത്രി കരഞ്ഞുകൊണ്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

അതേസമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് എയർപോർട്ട് സെക്യൂരിറ്റി ചീഫ് ഓഫീസർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.