• Logo

Allied Publications

Europe
ഫ്രഞ്ചുകാർക്കും യുഎസിൽ വിലക്ക് വരുമെന്ന് ആശങ്ക
Share
പാരീസ്: ഏഴു മുസ് ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസ അനുവദിക്കില്ലെന്ന തീരുമാനത്തിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇനി ഫ്രഞ്ച് പൗരൻമാർക്കും അവിടെ നിരോധനം ഏർപ്പെടുത്തുമോ എന്നതാണ് പുതിയ ആശങ്ക.

ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഫ്രാൻസ് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തെന്നും അവിടെനിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്നതാണു നല്ലതെന്നും ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്ത വിവാദ വിഷയങ്ങൾ അധികാരമേറ്റതു മുതൽ നടപ്പാക്കിവരുകയുമാണ് അദ്ദേഹം. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാനും മുസ് ലിം കുടിയേറ്റം നിരോധിക്കാനുമുള്ള തീരുമാനങ്ങൾ ഇതിന്‍റെ ഭാഗമാണ്.

എന്നാൽ, താൻ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മുസ് ലിംകൾക്ക് എതിരല്ലെന്നാണ് ട്രംപ് വാദിക്കുന്നത്. മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളായിരിക്കാം നിരോധനപ്പട്ടികയിൽ വന്നിരിക്കുന്നത്. എന്നാൽ, ഭീകരവാദത്തെ പ്രതിരോധിക്കുക എന്നതു മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും മതമല്ല വിഷയം രാജ്യത്തിന്‍റെ സുരക്ഷയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഈ പരാമർശം തന്നെയാണ് ഫ്രഞ്ചുകാരെ ആശങ്കയിലാക്കുന്നതും. രാജ്യസുരക്ഷ ഉറപ്പാക്കാൻ ഫ്രഞ്ചുകാർക്ക് യുഎസ് വീസ നിഷേധിക്കണമെന്നാണ് ട്രംപ് മുൻപ് പറഞ്ഞിട്ടുള്ളത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.