• Logo

Allied Publications

Europe
ബ്രിസ്ക സർഗോത്സവം 2017: രജിസ്ട്രേഷൻ ആരംഭിച്ചു
Share
ലണ്ടൻ: ബ്രിസ്റ്റോൾ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്കയുടെ ഈവർഷത്തെ സർഗോത്സവം 2017 ഫെബ്രുവരി 25ന് സൗത്ത് മീഡിൽ അരങ്ങേറും. സൗത്ത്മീഡ് കമ്യൂണിറ്റി ഹാളിൽ രാവിലെ പത്തു മുതൽ എട്ടു വരെയാണ് മത്സരങ്ങൾ.

കളറിംഗ്, പെയ്ന്‍റിംഗ്, മെമ്മറി ടെസ്റ്റ്, കവിത പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്ത മത്സരങ്ങൾ തുടങ്ങി വിവിധയിനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാർഥികളെ വേർതിരിച്ചിട്ടുണ്ട് . ഒരാൾക്ക് പരമാവധി അഞ്ച് മത്സരങ്ങളിൽ പങ്കെടുക്കാം. അഞ്ച് പൗണ്ടാണ് രജിസ്ട്രേഷൻ ഫീസ്.

പ്രസംഗമത്സരത്തിനുള്ള വിഷയം (മലയാളം, ഇംഗ്ലീഷ്) ദൈവത്തിന്‍റെ സ്വന്തം നാടായ കേരളത്തെ ഞാൻ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു? ഉപന്യാസ മത്സരത്തിലെ വിഷയം ബ്രക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്‍റെ ഭാവി എന്നതാണ്.

എല്ലാവരും മത്സരത്തിൽ പങ്കെടുക്കണമെന്ന് ബ്രിസ്ക പ്രസിഡന്‍റ് മാനുവൽ മാത്യുവും ജനറൽ സെക്രട്ടറി പോൾസണ്‍ മേനാച്ചേരിയും അറിയിച്ചു.

വിലാസം: സൗത്ത്മീഡ് കമ്യൂണിറ്റി ഹാൾ, 248 ഗ്രേസ്റ്റോക്ക് അവന്യൂ, ആട10 6 ആഝ.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ ലോനപ്പൻ 07809294312, സന്ദീപ് കുമാർ 07412653401.

റിപ്പോർട്ട്: ജെഗി ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.