• Logo

Allied Publications

Europe
ജർമൻ ജനസംഖ്യ റിക്കാർഡ് ഭേദിച്ചു
Share
ബെർലിൻ: ജർമനിയിലെ ജനസംഖ്യ സർവകാല റിക്കാർഡ് ഭേദിച്ചു. കാരണങ്ങൾ പരിശോധിക്കുന്പോൾ പ്രധാനം കുടിയേറ്റം തന്നെ. കഴിഞ്ഞ വർഷത്തിന്‍റെ അവസാനം 82.8 മില്യണ്‍ ആണ് രാജ്യത്തെ ജനസംഖ്യ. ഇതു സർക്കാരിന്‍റെ തന്നെ കണക്കാണ്. ഇതനുസരിച്ച് മുൻ വർഷത്തെ അപേക്ഷിച്ച് ആറു ലക്ഷമാണ് വർധന. അതായത്, ലൈപ്സീഗിലെ ജനസംഖ്യയ്ക്കു തുല്യമായ വർധന.

2002 ആണ് ഇതിനു മുൻപ് റിക്കാർഡ് വർധന രേഖപ്പെടുത്തിയ വർഷം. എന്നാൽ, അന്ന് അത് മൂന്നു ലക്ഷം മാത്രമായിരുന്നു.

അതേസമയം, ആറു ലക്ഷത്തിന്‍റെ ജനസംഖ്യാ വർധന കാണിക്കുന്പോൾ, കഴിഞ്ഞ വർഷം ഏഴര ലക്ഷം വിദേശികൾ ജർമനിയിലേക്ക് കുടിയേറിയിട്ടുള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതായത്, കുടിയേറ്റം ഇത്ര വലിയ തോതിൽ സംഭവിച്ചിരുന്നില്ലെങ്കിൽ ജർമനിയുടെ ജനസംഖ്യ ഈ വർഷം കുറയുന്ന പ്രവണത കാണിക്കുമായിരുന്നു എന്നർഥം.

അപ്പോഴും, 2015 ൽ ഇതിലേറെ ആളുകൾ രാജ്യത്തേക്കു കുടിയേറിയിരുന്നു, 1.1 മില്യണ്‍ വിദേശികൾ. അന്നു പക്ഷേ, ജനസംഖ്യയിൽ ഇത്ര വലിയ വർധന രേഖപ്പെടുത്തിയിരുന്നുമില്ല.

അതേസമയം, ഈ ജനസംഖ്യാ കണക്ക് അത്ര കൃത്യമാണെന്നു കരുതാൻ കഴിയില്ലെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. 2011 ൽ രാജ്യത്തെത്തിയ വിദേശികളുടെ എണ്ണത്തിൽ ഒരു മില്യനോളം വ്യത്യാസം കണ്ടെത്തിയിരുന്നു. എങ്കിലും സർക്കാരിന്‍റെ ആധികാരിക കണക്ക് ഇപ്പോഴും വ്യത്യാസപ്പെട്ടിരിക്കുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.