• Logo

Allied Publications

Europe
ചാൻസലർ തെരഞ്ഞെടുപ്പ്: അഭിപ്രായ സർവേയിൽ മുന്നിൽ മെർക്കൽ
Share
ബെർലിൻ: ജർമനിയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാൻ ഇനിയും സമയം ബാക്കിനിൽക്കെ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഒൗപചാരിക തുടക്കം കുറിച്ചിട്ടേയുള്ളൂ. ഇതിനിടെ നടത്തിയ ആദ്യഘട്ട അഭിപ്രായ സർവേകളിലൊന്നിൽ ചാൻസലറാകാൻ കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരിക്കുന്നത് ആംഗല മെർക്കലിനാണ്.

ജനങ്ങൾ നേരിട്ട് വോട്ട് ചെയ്തല്ല ജർമനിയിൽ ചാൻസലറെ തെരഞ്ഞെടുക്കുക. പാർലമെന്‍റ് അംഗങ്ങളെ ജനങ്ങൾ തെരഞ്ഞെടുക്കുകയും അവർ ചാൻസലറെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക. ജനങ്ങൾ പരോക്ഷമായി ചാൻസലറെ തെരഞ്ഞെടുക്കുന്നതാണ് രീതി. എങ്കിലും സിഡിയുവിന്‍റെ ചാൻസലർ സ്ഥാനാർഥി മെർക്കലും എസ്പിഡിയുടേത് മാർട്ടിൻ ഷൂൾസുമാണെന്നു പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഇവർ തമ്മിൽ നേരിട്ടുള്ള പോരാട്ടം തന്നെയാണ് പ്രായോഗികമായി സംഭവിക്കാൻ പോകുന്നതെന്നുറപ്പ്.

ഈ പശ്ചാത്തലത്തിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ നാല്പത് ശതമാനത്തോളം പേരുടെ പിന്തുണ ലഭിച്ചത് മെർക്കലിനാണ്. ഷൂൾസിന് 30 ശതമാനത്തിൽ താഴെ ആളുകളുടെ പിന്തുണ കിട്ടിയപ്പോൾ, ശേഷിക്കുന്നവർ പറഞ്ഞത് ഇവർ രണ്ടു പേരും വേണ്ടെന്നാണ്.

സെപ്റ്റംബർ 24 നാണ് ജർമനിയിൽ പൊതുതെരഞ്ഞെടുപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ