• Logo

Allied Publications

Europe
പായ് വഞ്ചിയിൽ മകളുമായി കടലിൽ കാണാതായ പിതാവിനെതിരെ അറസ്റ്റുവാറണ്ട്
Share
സൂറിച്ച്: പായ് വഞ്ചിയിൽ അച്ചനേയും മകളേയും ന്യൂസിലൻഡ് തീരത്ത് കടലിൽ കാണാതായ സംഭവത്തിന് ആന്‍റിക്ളൈമാക്സ്. ന്യൂസിലൻഡുകാരനായ അലൻ ലാങ്ടനെയും(49) മകൾ കുയേ (6)യും ആണ് 27 ദിവസമായി കടലിൽ കാണാതായത്. കുയേയുടെ സംരക്ഷണാവകാശത്തെ ചൊല്ലി ലാങ്ടനും സ്വിറ്റ്സർലൻഡുകാരിയായ മാതാവ് ആര്യന്നെ വിലറും തമ്മിൽ ന്യൂസിലൻഡ് കോടതിയിൽ നടക്കുന്ന കേസിൽ ഹാജരാകുന്നത് ഒഴിവാക്കാൻ നടത്തിയ ആസൂത്രിത സംഭവമാണെന്നാണ് മാതാവിന്‍റെ പരാതി. കോടതിയുടെ അനുവാദമില്ലാതെ മകളെ ന്യൂസിലൻഡിൽ നിന്നും ഓസ്ട്രലിയയിലേക്ക് കടത്തിയതിന്, ന്യൂസിലൻഡിലെ ടി അവാമുറ്റുവിലെ ജില്ലാ കോടതി അലൻ ലാങ്ടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

ആറ് മീറ്റർ നീളമുള്ള പായ്വഞ്ചിയിൽ ന്യൂസിലൻഡിലെ കാവഹിയാ ഹാർബറിന് സമീപത്തു നിന്നുമാണ് സെയ്ലിംഗ് വിദഗ്ധനായ അലൻ ലാങ്ടനെയും മകൾ കുയേയും 2016 ഡിസംബർ 17ന് കാണാതാവുന്നത്. സമീപത്തുള്ള ദ്വീപുകൾ ലക്ഷ്യമാക്കിയായിരുന്നു യാത്ര. തുടർന്ന് ഇരുവരുടേയും ഒരു വിവരവും കിട്ടിയില്ല. 2200 കി.മീ ടാസ്മാൻ കടലിൽ തന്‍റെ പായ്വഞ്ചിയിൽ താണ്ടി, 27 ദിവസം കഴിഞ്ഞു ഓസ്ട്രലിയിയിലെ ന്യൂ സൗത്ത് വെൽസിൽ പിതാവും മകളും സുരക്ഷിതമായി എത്തിയപ്പോൾ ലോകം തന്നെ ആശ്വാസം കൊണ്ടു. പായ്വഞ്ചിക്കും ജിപിഎസ് സംവിധാനത്തിനും തകരാറുപറ്റിയതും ഉൾക്കടലിലെ മോശം കാലാവസ്ഥയുമായിരുന്നു ലാങ്ടൻ കാരണമായി പറഞ്ഞിരുന്നത്.

ന്യൂസിലൻഡുകാരനായ പിതാവും സ്വിറ്റ്സർലൻഡുകാരിയായ മാതാവും മകളുടെ സംരക്ഷണത്തിനുവേണ്ടി ന്യൂസിലൻഡിലെ കോടതിയിൽ നടക്കുന്ന കേസിലെ വ്യവസ്ഥ അനുസരിച്ച് ലാങ്ങ്ടണ് അനുവാദം കൂടാതെ മകളെ ന്യൂസിലൻഡിനു പുറത്തേക്കു കൊണ്ടുപോകാൻ അനുവാദമില്ല. കേസിന്‍റെ അവധി അടുത്തുവരുന്നതുകണ്ട്, കോടതിയിൽ ഹാജരാകാതിരിക്കാൻ വേണ്ടിയാണ് ലാങ്ടണ്‍ ഈ കടന്ന കൈ ചെയ്തതെന്നാണ് ന്യൂസിലാൻഡ് കോടതിയുടെ നിരീക്ഷണം.

മകളും മകൾക്കുവേണ്ടി പോരാടുന്ന മാതാപിതാക്കളും നിലവിൽ ഓസ്ട്രലിയയിൽ ആണുള്ളത്. മകളുടെ പാസ്പോർട്ട് ന്യൂസിലൻഡ് എംബസിയുടെ കസ്റ്റഡിയിലും. സ്വിറ്റസർലൻഡിൽ നിന്നും പറന്നെത്തിയ മാതാവ് ആര്യന്നെ വില്ലർ മകളെ ന്യൂസ്ലൻഡിലേക്ക് കൊണ്ടുപോയി കോടതി നടപടികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നു. മകളുടെ അവകാശത്തിേ·ൽ മാതാവിനും പിതാവിനും തുല്യാവകാശമാണ് ആര്യന്നെ ആവശ്യപ്പെടുന്നത്. നിലവിൽ മകൾ മാതാവിന്‍റെ സംരക്ഷണയിലാണ്.

അതേസമയം അറസ്റ്റ് ഭീഷണി നേരിടുന്ന ലാങ്ടൻ ആകട്ടെ, മാതൃരാജ്യമായ ന്യൂസിലൻഡിലെ കോടതിയിൽ വിശ്വാസമില്ലാതെ മുങ്ങി നടന്ന്, ഓസ്ട്രേലിയൻ കോടതിയിൽ നിന്നും മകളുടെ പൂർണ അവകാശം നേടാനാണ് ശ്രമിക്കുന്നത്. 27 ദിവസം കടലിൽ മകളുമായി 2200 കി.മീ താണ്ടിയ ലംങ്ടണ്, മകളുടെ പൂർണ അവകാശത്തിൽ കുറഞ്ഞ് ഒന്നും തന്നെ ചിന്തിക്കാൻ വയ്യ.

റിപ്പോർട്ട്: ടിജി മറ്റം

അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ