• Logo

Allied Publications

Europe
ഉമ്മൻ ചാണ്ടി യുകെ സന്ദർശിക്കുന്നു
Share
ലണ്ടൻ : യുകെയിലെ അയർക്കുന്നം, മറ്റക്കര സംഗമത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ കേരള മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുകെ സന്ദർശിക്കുന്നു. ഏപ്രിൽ 29 ന് ബർമിംഗ്ഹാം യുകെകെസിഎ ഹാളിലാണ് സംഗമം.

27 ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ എത്തുന്ന ഉമ്മൻ ചാണ്ടിയെ മാഞ്ചസ്റ്റർ മലയാളികളും ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയും ചേർന്ന് സ്വീകരിക്കും. ഒഐസിസി യുകെ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 30ന് മാഞ്ചസ്റ്ററിലും മേയ് ഒന്നിന് ലണ്ടനിലും നടക്കുന്ന സ്വീകരണ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് വെസ്റ്റ് മിനിസ്റ്ററിൽ അദ്ദേഹത്തിന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിക്കുള്ള അവാർഡും പ്രശസ്തി പത്രവും നൽകും.

ഉമ്മൻചാണ്ട ിയുടെ യുകെ സന്ദർശനം അയർക്കുന്നം മറ്റക്കര സംഗമത്തിനുവേണ്ടി സി. ജെ.ജോസഫും ഷൈനു മാത്യുവും ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റർ യൂറോപ്പ് കോഓർഡിനേറ്ററും ഒ ഐസിസി യുകെ നാഷണൽ കമ്മിറ്റി ജോയിന്‍റ് കണ്‍വീനറുമായ ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിക്കലുമാണ് കോഓർഡിനേറ്റ് ചെയ്യുന്നത്.

വിവരങ്ങൾക്ക്: സി.ജെ. ജോസഫ് (അയർക്കുന്നം മറ്റക്കര സംഗമം), ഷൈനു മാത്യു (അയർക്കുന്നം മറ്റക്കര സംഗമം ഒ ഐ സി സി യുകെ),
ലക്സണ്‍ ഫ്രാൻസിസ് കല്ലുമാടിക്കൽ (ഒഐസിസി യുകെ).
+44 161 962 1066.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.