• Logo

Allied Publications

Europe
യുബിഎംഎയുടെ ക്രിസ്മസ് പുതുവർഷാഘോഷം വർണാഭമായി
Share
ബിസ്റ്റോൾ: യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷ രാവ് ബ്രിസ്റ്റോൾ മലയാളികൾക്ക് മറക്കാനാകാത്ത പുതുവർഷ സമ്മാനമായി മാറി.

ബിൻസി ജയ്യുടെ ശിക്ഷണത്തിൽ യുബിഎംഎ കുട്ടികൾ അവതരിപ്പിച്ച നേറ്റിവിറ്റിയോട് കൂടിയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. യുബിഎംഎ കുട്ടികൾ അവതരിപ്പിച്ച കരോൾ ഗാനങ്ങളും സജി മാത്യുവും യുബിഎംഎ ഡാൻസ് ടീച്ചർ ജിഷ മധുവും ചേർന്ന് അവതരിപ്പിച്ച യുക്മ ഗാനങ്ങളും കുട്ടികൾ അവതരിപ്പിച്ച ഗ്രൂപ്പ് ഡാൻസ്, സോളോ സോംഗ്, ബോളിവുഡ് ഫ്യൂഷൻ ഡാൻസ് തുടങ്ങി നിരവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറി.അഞ്ജലി ജാക്സണും നോയൽ സ്റ്റീഫനും അവതാരകരായിരുന്നു.

ബൈബിൾ തീം ഡാൻസ്, സോളോ ഡാൻസ്, ഡിവോഷണൽ സോംഗ് എന്നിങ്ങനെ വേദി കീഴക്കിയ പെർഫോമൻസുകളാണ് ഓരോരുത്തരും കാഴ്ചവച്ചത്. ജിഷ മധുവിന്റെ നൃത്തവിദ്യാർഥികൾ അവതരിപ്പിച്ച നൃത്തപരിപാടിയും അരങ്ങേറി.

ലിസ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ സ്റ്റീഫൻ, മാത്യുചിറയത്ത്, ബിജു പപ്പാരിൽ, ജെയ് ചെറിയാൻ, ജെഗി ജോസഫ് തുടങ്ങിയവർ സ്കിറ്റ് അവതരിപ്പിച്ചു. സാജു കൊടിയന്റെ റോളിൽ എത്തിയ ബിജു പപ്പാരിലും മോഹൻലാലായി എത്തിയ സ്റ്റീഫനും ജഗതിയായി എത്തിയ മാത്യുവും ഷീലയായി എത്തിയ ലിസയും ജെയ് ചെറിയാനും ജെഗി ജോസഫുമെല്ലാം സദസിനെ ഇളക്കിമറിച്ചു. തുടർന്ന് വളർന്നുവരുന്ന യുവതാരം നോയൽ സ്റ്റീഫന്റെ നേതൃത്വത്തിൽ യുബിഎംഎ യങ്സ്റ്റേഴ്സ് അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് ശ്രദ്ധേയമായി.യുബിഎംഎ ഡാൻസ് സ്കൂളിൽ നിന്ന് നാഷണൽ ഗ്രേഡിംഗിൽ സമ്മാനം നേടിയ കുട്ടികൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു. നാട്ടിൽ നിന്നെത്തിയ ജെഗി ജോസഫിന്റെ മാതാപിതാക്കളേയും സിനി ജോമിയുടെ മാതാവിനേയും ചടങ്ങിൽ ആദരിച്ചു. ഇൻഫിനിറ്റി ഫിനാൻസ്യേഴ്സ് സ്പോൺസർ ചെയ്ത ക്രിസ്മസ് റാഫിളിന്റെ സമ്മാനം വിജയിയായ സെബിയാച്ചൻ പൗലോയ്ക്ക് സമ്മാനിച്ചു. യുബിഎംഎ പ്രസിഡന്റ് ജെയ് ചെറിയാൻ സെക്രട്ടറി ബിജു പപ്പാരിൽ എന്നിവർ പ്രസംഗിച്ചു. ഡിന്നറോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.