• Logo

Allied Publications

Europe
പുൽക്കൂട്, കരോൾ, സംഗീത മത്സരം: ലെസ്റ്റർ, ബ്രിസ്റ്റോൾ ജേതാക്കൾ
Share
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷൻ സംയുക്‌തമായി നടത്തിയ പുൽക്കൂട്–കരോൾ–സംഗീത മത്സരത്തിൽ ലെസ്റ്റർ, ബ്രിസ്റ്റോൾ യൂണിറ്റുകൾ ജേതാക്കളായി.

പുൽക്കൂട് മത്സരത്തിൽ ഒന്നാം സ്‌ഥാനം ലെസ്റ്ററിനും രണ്ടാം സ്‌ഥാനം കവൻട്രി ആൻഡ് വാർവിക്ഷെയർ യൂണിറ്റും നോർത്തേൺ അയർലൻഡും പങ്കുവച്ചു. മൂന്നാം സ്‌ഥാനം ബർമിംഗ്ഹാമും ബ്രിസ്റ്റോളും പങ്കുവച്ചു.

കരോൾ സംഗീത മത്സരത്തിൽ ബ്രിസ്റ്റോൾ യൂണിറ്റ് ഒന്നാം സ്‌ഥാനം നേടി. കവൻട്രി ആൻഡ് വാർവിക്ഷെയറിന് രണ്ടാം സ്‌ഥാനവും ലെസ്റ്റർ യൂണിറ്റിന് മൂന്നാം സ്‌ഥാനവും ബർമിംഗ്ഹാം യൂണിറ്റിന് പ്രത്യേക അനുമോദനവും ലഭിച്ചു.

യുകെകെസിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളും കുടുംബാംഗങ്ങളും കരോൾ സംഗീതം ആലപിച്ചാണ് സംഗീത മത്സരം ഉദ്ഘാടനം ചെയ്തത്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തിയ്ക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബിജു മൂശാരിപറമ്പിൽ, ഷെല്ലി നെടുംതുരുത്തി പുത്തൻപുര, മാത്യു വില്ലൂത്തറ, ഷാജി വാരക്കുടി, എബി നെടുവാംപുഴ, അലക്സ് തൊട്ടിയിൽ എന്നിവർ പ്രായോജകരായ പുൽക്കൂട്– കരോൾ മത്സരത്തിൽ വിവിധ യൂണിറ്റ് ഭാരവാഹികളും സെൻട്രൽ കമ്മിറ്റി അംഗങ്ങളും സമ്മാനങ്ങൾ വിതരണം ചെയ്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.