• Logo

Allied Publications

Europe
ജർമനിയിൽ വിലക്കയറ്റം റിക്കാർഡ് ഭേദിച്ചു
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ വിലക്കയറ്റം 2013നു ശേഷം റിക്കാർഡ് ഭേദിച്ച് മുന്നോട്ട് കുതിക്കുന്നു. 2016 ഒക്ടോബർ–നവംബർ മാസങ്ങളിനേക്കാൾ ഡിസംബറിലെ വില നിലവാരം 0.5 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി ഉയർന്നു. രാജ്യത്തെ ഇന്ധനവില, ഇലക്ട്രസിറ്റി ചാർജ്, യാത്രാ നിരക്ക്, വീട്ടുവാടക, നിത്യോപയോഗ സാധനങ്ങളിലുണ്ടായ വർധനവ് എന്നിവ സാമ്പത്തിക വിദഗ്ധരും ജർമൻ സ്റ്റാറ്റിക്സ് ബ്യൂറോയും ഇതിന് കാരണങ്ങളായി പറയുന്നു.

സാധാരണ ജനങ്ങൾക്കും കുറഞ്ഞ പെൻഷൻ വാങ്ങി ജീവിക്കുന്നവർക്കും കുടുംബത്തിൽ ഭാര്യക്കും ഭർത്താവിനും ജോലിയില്ലാത്തവർക്കും വിലക്കയറ്റം താങ്ങാനാവാത്തതാണ്. കുറഞ്ഞ പെൻഷൻ വാങ്ങി ജീവിക്കുന്നവർ തികച്ചും ദാരിദ്രരേഖക്ക് താഴെയാണെന്ന് ജർമൻ പെൻഷനേഴ്സ് സംഘടന പറഞ്ഞു. ഇതിനിടെ ജർമനിയിലെ അതിശക്തമായ തണുപ്പുമൂലം പല കമ്പനികളും ഉത്പാദന പ്രവർത്തനങ്ങൾ നിർത്തിവച്ചതും വിലക്കയറ്റം മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് കൂനിന്മേൽ കൂരുവായി. ജർമനിയിലെ പ്രവാസികളെയും വിലവർധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോർജ് ജോൺ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ