• Logo

Allied Publications

Europe
ഹിറ്റ്ലറുടെ ആത്മകഥ ജർമനിയിൽ ബെസ്റ്റ് സെല്ലർ
Share
ബർലിൻ: നിരോധന കാലയളവ് കഴിഞ്ഞ് പുന:പ്രസിദ്ധീകരിക്കപ്പെട്ട അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥ മൈൻ കാംഫ് (എന്റെ പോരാട്ടം) ജർമനിയിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി.

എഴുപതു വർഷത്തെ നിരോധന കാലയളവ് പൂർത്തിയായതോടെയാണ് പുസ്തകം എഡിറ്റ് ചെയ്ത് പുന:പ്രസിദ്ധീകരിച്ചത്. ഹിറ്റ്ലറുടെ ആശയങ്ങൾക്ക് എതിരായ വ്യാഖ്യാനങ്ങൾ പുതിയ പതിപ്പിൽ ചേർത്തിട്ടുണ്ട്.

1945 ൽ ബുക്കിന്റെ പകർപ്പവകാശം ബവേറിയ സംസ്‌ഥാനം നേടിയിരുന്നു. നാസി ആശയങ്ങൾ വീണ്ടും പ്രചരിക്കപ്പെടുമെന്ന ആശങ്ക കാരണമാണ് പുസ്തകത്തിന്റെ പുതിയ പതിപ്പുകൾ ഇറക്കുന്നത് തടഞ്ഞുവച്ചിരുന്നത്. എന്നാൽ, എഴുപതു വർഷം മാത്രമാണ് നിയമപ്രകാരം പകർപ്പവകാശത്തിനുള്ള കാലാവധി.

ഇപ്പോൾ മ്യൂണിക്കിലെ കണ്ടംപററി ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ പതിപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ വർഷം 85,000 കോപ്പികൾ വിറ്റഴിച്ചത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രതീക്ഷകളെപ്പോലും മറികടന്നാണ്. നാലായിരം കോപ്പി മാത്രമാണ് ആദ്യ അച്ചടിച്ചിരുന്നത്.

രണ്ടാം ലോകയുദ്ധത്തിനു ശേഷം ഇതാദ്യമായിട്ടാണ് ജർമനിയിൽ അഡോൾഫ് ഹിറ്റ്ലറുടെ ആത്മകഥ മൈൻ കാംഫ് വീണ്ടും അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.

കൃതിക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന്റെ കാലാവധി 2015 ഡിസംബർ 31 ന് അവസാനിച്ച സാഹചര്യത്തിലാണ് പുസ്തകത്തിന്റെ പുന:പ്രസീദ്ധീകരണം നടത്തിയത്. 2016 ജനുവരി എട്ടു മുതൽ പുസ്തകം രാജ്യത്തെ ബുക്ക് സ്റ്റാളുകളിൽ ലഭ്യമായിത്തുടങ്ങിയിരുന്നു.

ആകെ 1948 പേജ് വരുന്ന പുസ്തകം രണ്ടു വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിച്ചത്. 59 യൂറോയാണ് പുസ്തകത്തിന്റെ വില. 1925 ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പകർപ്പവകാശം രണ്ടാം ലോക യുദ്ധാനന്തരം ജർമനിയെ പരാജയപ്പെടുത്തിയ സഖ്യകക്ഷികളാണ് ബവേറിയക്ക് കൈമാറിയത്. യുദ്ധവേളയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം വിദ്വേഷ പ്രചാരണം ഭയന്നാണ് ബവേറിയ സർക്കാർ ഇത്രയും കാലം നിരോധിച്ചിരുന്നത്.

എന്നാൽ നാസി ഭരണത്തിലുണ്ടായ സംഭവങ്ങൾ മനസിലാക്കാൻ പുസ്തകം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാഡമിക് വൃത്തങ്ങൾ. അതേസമയം നാസി അനുകൂലവികാരം പടരുമെന്ന ആശങ്കയുള്ളതിനാൽ വ്യാപകമായ പ്രസിദ്ധീകരണം നിയന്ത്രിക്കുമെന്ന് ജർമൻ അധികൃതർ പറഞ്ഞിരുന്നുവെങ്കിലും നടപ്പായില്ല. പുസ്തകം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ജർമൻ അധ്യാപകരുടെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

രാഷ്ര്‌ടീയ തീവ്രവാദത്തിനെതിരേ സ്കൂൾ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം നടത്താൻ ഇതു സഹായിക്കുമെന്നാണ് അധ്യാപകരുടെ വാദം. നിരോധനം നീക്കി വീണ്ടും പുറത്തിറക്കുന്ന പുസ്തകത്തിൽ ഹിറ്റ്ലറുടെ വാക്കുകൾക്ക് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പ്രത്യേകം നൽകിയിട്ടുണ്ട്. ഈ രൂപത്തിൽ വേണം ഇതു കുട്ടികളെ പഠിപ്പിക്കാനെന്നും അധ്യാപകർ നിർദേശിക്കുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.