• Logo

Allied Publications

Europe
പുതുവർഷത്തിലെ ജർമനിയിലെ സുപ്രധാന മാറ്റങ്ങൾ
Share
ബർലിൻ: പുതുവർഷം പിറന്നപ്പോൾ ജർമനിയെ കാത്തിരിക്കുന്നത് പല മാറ്റങ്ങളാണ്. ചാൻസലർ ആംഗല മെർക്കൽ നാലാമൂഴത്തിനു മത്സരിക്കുന്ന വർഷമാണിത്. അവർ തുടർന്നാലും മാറിയാലും നാട്ടുകാർക്ക് അതൊരു വ്യത്യസ്തത തന്നെ.

പാർലമെന്റിൽ സീറ്റ് തേടി എഎഫ്ഡി ആദ്യമായി രംഗത്തിറങ്ങുന്ന വർഷം കൂടിയാണ് തെരഞ്ഞെടുപ്പ് വർഷം. അതിനുള്ള സജീവ സാധ്യത നിലനിൽക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പിനു മുൻപു തന്നെ മെർക്കലും യുഎസിന്റെ നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ചയും നടക്കും.

മെഡിക്കൽ മരിജുവാന നിയമവിധേയമാക്കുന്നതിന്റെ നടപടിക്രമങ്ങളും പുതു വർഷത്തിൽ പൂർത്തിയാകും. ചാൻസലർ മാത്രമല്ല, രാജ്യത്തിന്റെ പ്രസിഡന്റും 2017 ൽ മാറ്റം വരും.

കറന്റ് ചാർജ് കൂടുന്നതാണ് മറ്റൊരു പ്രധാന മാറ്റം. രാജ്യത്തെ മിനിമം വേതനം മണിക്കൂറിൽ 8.84 യൂറോ ആയി വർധിക്കുന്നത് 2017ലാണ്. രാജ്യത്തെ പൊതു അവധി ദിവസങ്ങളുടെ എണ്ണത്തിൽ ഒന്നിന്റെ വർധന വരും. ഒക്ടോബർ 31 ആണിത്. മാർട്ടിൻ ലൂഥർ കിംഗ് 95 തീസിസ് പുറത്തിറക്കിയതിന്റെ അഞ്ഞൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമാണിത്. പുതുവർഷത്തിൽ പലവിധ മാറ്റങ്ങളാണ് ജർമനിയിൽ പ്രത്യക്ഷത്തിൽ തന്നെ സംഭവിച്ചിരിക്കുന്നത്. പൊതുഗതാഗതത്തിനു ചെലവ് കൂടി എന്നത് ഇതിൽ ഏറ്റവും പ്രധാനം. ബസ്, യു ബാൻ, എസ് ബാൻ എന്നിവയുടെ ടിക്കറ്റ് നിരക്കുകൾ വർധിച്ചു.

തൊഴിലാളികളുടെ മിനിമം വേതനം മണിക്കൂറിൽ 8.84 യൂറോ ആയി. ഇത് 8.50 യൂറോ ആയിരുന്നു കഴിഞ്ഞ വർഷം. ഐസിഇ ട്രെയിനുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.

ഇലക്ട്രിസിറ്റി ബില്ലുകൾ ഈ വർഷം ഉയരാൻ പോകുകാണ്. പല കമ്പനികളും ഇതിനകം തന്നെ വർധന പ്രഖ്യാപിച്ചു കഴിഞ്ഞു. ചിലർ നടപ്പാക്കുകയും ചെയ്തു.

കുട്ടികൾക്കായുള്ള സർക്കാർ ആനുകൂല്യങ്ങൾ വർധിക്കുന്നത് ഇടത്തരക്കാരെ സഹായിക്കും. നികുതി ദായകർക്കുള്ള പുതിയ ഇളവുകളും പുതുവർഷത്തിൽ നിലവിൽ വന്നു.

<ആ>ജർമൻ ട്രാഫിക് നിയമങ്ങളിലും മാറ്റം

പുതുവർഷത്തിൽ ജർമനിയിലെ ട്രാഫിക് നിയമങ്ങളിൽ നിരവധി ഭേദഗതികളുണ്ടായി. സൈക്ലിസ്റ്റുകൾക്കു കൂടി ബാധകമാകുന്ന ഭേദഗതികളാണ് പാസാക്കിയിരിക്കുന്നത്. ഇവയെല്ലാം പുതുവർഷത്തിൽ പ്രാബല്യത്തിലായി.

കിൻഡർഗാർട്ടനുകൾ സ്കൂളുകൾ ഓൾഡ് ഏജ് ഹോമുകൾ എന്നിവയ്ക്കു മുന്നിൽ വേഗപരിധി മുപ്പതായി പരിമിതപ്പെടുത്തുന്നതാണ് ഇതിൽ പ്രധാനം. റെസ്ക്യൂ വാഹനങ്ങൾക്കുള്ള പ്രത്യേക ലെയ്നും നിർണയിക്കപ്പെടുന്നു.

നീളമേറിയ ട്രക്കുകൾക്കുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുന്നു. സൈക്ലിസ്റ്റുകൾക്ക് പ്രത്യേകം ട്രാഫിക് ലൈറ്റുകൾ ഇല്ലാത്തിടത്ത് അവർ കാറുകൾക്കുള്ളവ തന്നെ പിന്തുടരണമെന്നതാണ് മറ്റൊരു പരിഷ്കാരം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.