• Logo

Allied Publications

Europe
BMPS അടച്ചുപൂട്ടില്ല; സർക്കാർ രക്ഷയ്ക്കെത്തും
Share
സൂറിച്ച്: കടക്കെണിയിലായ ഇറ്റാലിയൻ ബാങ്ക് BMPS (Die Banca Monte dei Paschi di Siena) നെ രക്ഷിക്കാൻ ഇറ്റാലിയൻ സർക്കാർ 6.6 ബില്യൺ യൂറോ വായ്പ നൽകുമെന്ന് ഇറ്റാലിയൻ സെൻട്രൽ ബാങ്ക് വ്യക്‌തമാക്കി. 8.8 ബില്യൺ യൂറോയാണ് ഇറ്റലിയിലെ മൂന്നാമത്തെ പ്രമുഖ ബാങ്കും ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ബാങ്കുമായ BMPS നെ അടച്ചുപൂട്ടലിൽനിന്നും രക്ഷിക്കാൻ വേണ്ടത്. ഇതിൽ 4.6 ബില്യൺ യൂറോ ഇറ്റാലിയൻ സർക്കാർ പണമായി ബാങ്കിലേക്ക് നൽകും. കൂടാതെ രണ്ടു ബില്യൺ യൂറോ മതിപ്പ് വരുന്ന 42,000 ത്തോളം ചെറുകിട നിക്ഷേപം ബാങ്ക് ഓഹരിയാക്കി മാറ്റാനും സർക്കാർ ഗ്യാരണ്ടി നിൽക്കും. ബാങ്കിനെ രക്ഷിച്ചെടുക്കാൻ വേണ്ട ശേഷിക്കുന്ന 2.2 ബില്യൺ യൂറോ ബാങ്കിന്റെ വൻകിട ഉടമകൾ തങ്ങളുടെ മൂലധനം ഓഹരികളാക്കി മാറ്റിയും കണ്ടെത്തണമെന്നാണ് ഇറ്റാലിയൻ സെൻട്രൽ ബാങ്കിന്റെ രക്ഷാ ഫോർമുലയിൽ പറയുന്നത്.

അനിയന്ത്രിതമായി വായ്പ നൽകിയാണ് ബാങ്കിനെ അടച്ചുപൂട്ടലിന്റെ വക്കത്ത് എത്തിയത്. 45 ബില്യൻ യൂറോയുടെ കിട്ടാക്കടമാണ് ബാങ്കിനുള്ളത്.

റിപ്പോർട്ട്: ടിജി മറ്റം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.