• Logo

Allied Publications

Europe
വേൾഡ് മലയാളി ഫെഡറേഷന്റെ ഉപദേശക സമിതി നിലവിൽ വന്നു
Share
വിയന്ന: ലോക മലയാളികൾക്കിടയിൽ സുശക്‌തമായ നെറ്റ്വർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ള്യുഎംഎഫ്) എന്ന ആഗോള സംഘടനയുടെ ഉപദേശക സമിതി നിലവിൽ വന്നതായി സംഘടനയുടെ ഗ്ലോബൽ കോർ കമ്മിറ്റി അറിയിച്ചു. സംഘടന ഇതിനോടകം 40 രാജ്യങ്ങളിൽ ഭാരവാഹികളുടെ നിർണയവും പ്രവർത്തനങ്ങളുടെ കരട് രേഖയും അവതരിപ്പിച്ചു കഴിഞ്ഞു.

കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ, ഫോറം ഫോർ കമ്യൂണൽ ഹാർമണി ഇന്ത്യയുടെ ചെയർമാൻ പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ, മുൻ അംബാസഡറും ഹയർ എഡ്യൂക്കേഷൻ കൗൺസിൽ തലവനുമായ ടി.പി. ശ്രീനിവാസൻ, പാർലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ്പ് എംഡിയുമായ എം.പി. വീരേന്ദ്രകുമാർ, പാർലമെന്റ് അംഗം എൻ.പി. പ്രേമചന്ദ്രൻ, സംവിധായകൻ ലാൽ ജോസ് എന്നിവരടങ്ങിയ ആറ് അംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. നയരൂപീകരണങ്ങളിലും സാമൂഹികവും സാംസ്കാരികവുമായ മേഖലകളിലും ജീവകാരുണ്യ പദ്ധതികളിലും പുതിയ സമിതി സംഘടനയെ സഹായിക്കുന്നതോടൊപ്പം സംഘടനയുടെ രക്ഷാധികാരികളായി പ്രവർത്തിക്കുകയും ചെയ്യും.

പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഇന്ത്യ), സ്റ്റാൻലി ജോസ് (സൗദി അറേബ്യ), ഡോണി ജോർജ്‌ജ് (ജർമനി), ഷമീർ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീർ കണ്ടത്തിൽ (ഫിൻലൻഡ്) എന്നിവരടങ്ങിയ ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോർ കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ പ്രവർത്തനങ്ങൾ ലോക മലയാളികൾക്കിടയിൽ ഏകോപിപ്പിക്കാൻ നേതൃത്വം നൽകുന്നത്.

റിപ്പോർട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.