• Logo

Allied Publications

Europe
സ്വിസിലെ ടെസിനിൽ മുറിയെടുത്താൽ ഫ്രീ ബസ് ടിക്കറ്റ്
Share
സൂറിച്ച്: ടൂറിസ്റ്റുകളെ ആകർഷിക്കാനായി ഫ്രീ ബസ് ടിക്കറ്റുമായി സ്വിസിലെ ടെസിൻ പ്രവിശ്യ ടൂറിസ്റ്റ് ഡിപ്പാർട്ട്മെന്റ്. ജനുവരി ഒന്നു മുതൽ ടെസിനിലെ ഹോട്ടലുകളിലോ, ക്യാംപിംഗ് സെന്ററുകളിലോ, യൂത്ത് ഹോസ്റ്റലുകളിലോ മുറിയെടുക്കുന്നവർക്ക് ‘റ്റിസിനോ ടിക്കറ്റ്’ ഉപയോഗിച്ച് ഈ പ്രവിശ്യയിലെ ബസുകളിൽ സൗജന്യ യാത്ര സാധ്യമാണ്.

മാത്രവുമല്ല റോപ് വേകളിൽ 30 ഉം ലുഗാനോ ലേക്കിലെ ഡെ ടിക്കറ്റിന് 25 ശതമാനം ഡിസ്കൗണ്ടും ‘റ്റിസിനോ ടിക്കറ്റ്’ ഉപയോഗിച്ച് നേടാം. ഇതിനു വരുന്ന അധിക സാമ്പത്തിക ബാധ്യത സർക്കാരും വിവിധ ഏജൻസികളും വഹിക്കും. ‘റ്റിസിനോ ടിക്കറ്റ്’ നടപ്പാക്കുന്നതിലൂടെ ഇത്തരത്തിലുള്ള ആനുകൂല്യം ടൂറിസ്റ്റുകൾക്ക് നൽകുന്ന സ്വിസിലെ ഏറ്റവും വലിയ ടൂറിസ്റ്റ് മേഖലയായി ടെസിൻ മാറുമെന്ന് ടെസിൻ ടൂറിസം അവകാശപ്പെട്ടു.

അതേസമയം ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇത്തരം ഓഫറുകളുമായി സ്വിസിലെ മറ്റു മേഖലകളും നേരത്തെ തന്നെ മുന്നിലുണ്ട്. ബേൺ, ബാസൽ, ലൂസേൺ, തൂൺ, ദാവോസ്, ന്യൂൺബർഗ്, ലോസാൻ എന്നീ നഗരങ്ങളും ഗ്രാവ് ബുൺഡെൻ പ്രവിശ്യയിലെ ചില ഹോട്ടലുകളും ഇത്തരം ഓഫറുകളുമായി ടൂറിസ്റ്റുകളെ ആകർഷിക്കുന്നുണ്ട്.

റിപ്പോർട്ട്: ടിജി മറ്റം

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു