• Logo

Allied Publications

Europe
പുതുവർഷാഘോഷം: ഓസ്ട്രിയയിൽ കനത്ത സുരക്ഷ
Share
വിയന്ന: പുതുവർഷം ആഘോഷിക്കുന്നവർ ജാഗ്രതൈ! ആഘോഷം അതിരുവിട്ടാൽ കാര്യങ്ങൾ പോലീസ് തീരുമാനിക്കും. കരിമരുന്ന് ഉപയോഗത്തിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദേശിയ ചാനൽ ഒആർഎഫ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞവർഷം ജർമനിയിലെ കൊളോണിൽ സ്ത്രീകൾക്ക് എതിരെ നടന്ന അതിക്രമങ്ങൾ മുമ്പിൽ കണ്ട് ഓസ്ട്രിയയിലും കനത്ത ജാഗ്രത പാലിക്കാൻ സർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പടക്കങ്ങളും മറ്റും പൊട്ടിക്കുന്നവർ സ്ഫോടനശബ്ദം ഉണ്ടാകുന്ന തരത്തിലുള്ള കരിമരുന്ന് ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. പിടിക്കപ്പെട്ടാൽ രണ്ടര ലക്ഷം രൂപവരെ പിഴ ലഭിക്കുന്ന കുറ്റമായി കണക്കാക്കപ്പെടും. ചില സ്‌ഥലങ്ങളിൽ പടക്കങ്ങൾ ഉപയോഗിക്കുന്നത് പൂർണമായിതന്നെ നിരോധിച്ചിട്ടുണ്ട്. 50 മുതൽ 80 വരെ ഗ്രാം കരിമരുന്ന് ഉപയോഗിക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ അനുമതിയില്ല. നിയമപരമായ വെടിക്കെട്ടിൽ അഞ്ചു മുതൽ എട്ടു ഗ്രാം വരെയുള്ള പടക്കങ്ങളാണ് അനുവദിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിൽ മിലിട്ടറി ഗ്രനേഡ് പോലെ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കുമായിരുന്നു. ഇത്തവണ അത്തരം പടക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്‌ഥലത്ത് തന്നെ പിഴ ലഭിക്കും.

വിയന്നയിൽ പുതുവർഷ രാവിൽ ലൈംഗിക അതിക്രമം ശ്രദ്ധയിൽപ്പെടുത്താൻ സ്ത്രീകൾക്ക് പ്രത്യേക അലാറം നൽകാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. 400 പോലീസ്, 300 സുരക്ഷ ജോലിക്കാർ, ഇരുപതോളം നീരിക്ഷണ കാമറകളും അധികമായി വിയന്ന സിറ്റിയിൽ വിന്യസിക്കും. ലിൻസിലെ പ്രാധാന സ്ക്വയറിലും കനത്ത സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.