• Logo

Allied Publications

Europe
ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ ക്രിസ്മസ് ആഘോഷിച്ചു
Share
ബാസൽ: ഇന്ത്യൻ യൂത്ത് ഓർഗനൈസേഷൻ ഡിസംബർ 26–നു സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ ക്രിസ്മസ് ആഘോഷിച്ചു. ഫാ. കിസിഞ്ചർ എണിക്കാട്, ഫാ. സിനോജ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. ക്രിസ്മസ് വിരുന്നിനു ശേഷം ഫാ. കിസിഞ്ചർ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെറോം പതിപ്പാട്ട് സ്വാഗതം ആശംസിച്ചു.

ലീന കുളങ്ങരയുടെ കൊറിയോഗ്രഫിയിലാണ് ഉണ്ണിയേശുവിന്റെ ജനനം സ്റ്റേജിൽ അവതരിപ്പിച്ചത് . റോയ് സിറിയക്, ആനിമേരി സിറിയക്, ജോണി പതിപ്പാട്ട്, ലിസി കാവുങ്കൽ, എലിസ എൽബിൻ, തോമസ് മൂക്കനാംപറമ്പിൽ എന്നിവരാണ് ഓപ്പണിംഗ് പരിപാടിയിൽ മുഖ്യവേഷമിട്ടത്.

ചിഞ്ചു എലവത്തിങ്കൽ, ശ്രുതി പെരേപ്പാടൻ, സ്റ്റീജ ചിറക്ക ൽ, കെവിൻ മാടശേരി, എലിസ എൽബിൻ, ഡാനിയ, ദിവ്യ വടക്കുംചേരിൽ, ലിന്റ, ജൂലിയ എന്നിവർ നൃത്തവിസ്മയങ്ങളൊരുക്കി.

സാന്ദ്ര മുക്കോംതറയിൽ, എഡ്വിൻ വടക്കുംചേരിൽ, ശിൽപ്പ പെരേപ്പാടൻ, കെവിൻ പുതുള്ളിൽ, തോമസ് മുക്കോംതറയിൽ, ജോണി അറക്കൽ, എൽബിൻ എബി എന്നിവർ ഇമ്പമാർന്ന ഗാനങ്ങൾ ആലപിച്ചു.



ശക്‌തമായ സാമൂഹ്യ പ്രമേയത്തിലൂന്നി സ്റ്റീഫൻ ചിറക്കൽ സംവിധാനം ചെയ്ത് അവതരിപ്പിച്ച അഗ്നിച്ചിറകുള്ള പക്ഷി എന്ന നാടകം ആഘോഷത്തോടനുബന്ധിച്ച് നടന്നു. തോമസ് മാത്യു , ടോം കുളങ്ങര, ഷാജി തെങ്ങിൽ, ജിമ്മിൽ കാ ശാംകാട്ടിൽ, വിനിത കൊല്ലാറാമാലിൽ, ഗിരിജ ചിറക്കൽ, ആൻസി കാവുങ്കൽ, എന്നിവരാണ് നാടകത്തിൽ വേഷമിട്ടത്.

ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ലീന കുളങ്ങര, ലീമ വള്ളാടിയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തി യനടത്തിയ കേക്ക് നിർമ്മാണ മത്സരത്തിൽ റാണി മണ്ണഞ്ചേരിക്ക് ഒന്നാം സമ്മാനം ലഭിച്ചു. രണ്ടും മുന്നും സമ്മാനങ്ങൾ യഥാക്രമം അഞ്ജയ പുതുള്ളിൽ, മേരിക്കുട്ടി കിരി യാന്തൻ എന്നിവർ കരസ്‌ഥമാക്കി.

സ്റ്റുക്കർ ഡ്രൈവിംഗ് സ്കൂൾ ബോഡ്മിൻഗൺ, ഇന്ത്യ ഏഷ്യ സിറ്റി സ്റ്റോർസ് സൂറിച്ച്, ചിത്രം ടെലിവിഷനുവേണ്ടി ജോബിൻ പുതുള്ളിൽ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. ആതിര കാശാംകാട്ടിലിൽ നന്ദി പ്രസംഗം നടത്തി.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ