• Logo

Allied Publications

Europe
ഫ്രാൻസിൽ ക്രിസ്മസ് സുരക്ഷയ്ക്ക് ഒരു ലക്ഷം പേർ
Share
പാരീസ്: ഫ്രാൻസിലെ ക്രിസ്മസ് ആഘോഷങ്ങൾക്കു സുരക്ഷ ഉറപ്പാക്കാൻ പോലീസും പട്ടാളവുമായി ഒരു ലക്ഷത്തോളം ഉദ്യോഗസ്‌ഥരെ നിയോഗിച്ചു. ഭീകരാക്രമണ ഭീഷണികൾ കണക്കിലെടുത്തായിരുന്നു നടപടികൾ.

ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ഉണ്ടായ ആക്രമണമല്ല പുതിയ മുൻകരുതലുകൾക്കു കാരണമെന്ന് ഫ്രഞ്ച് അധികൃതർ. കഴിഞ്ഞ വർഷം നവംബറിൽ പാരീസിലുണ്ടായ ഭീകരാക്രമണം മുതൽ രാജ്യത്ത് അടിയന്തരാവസ്‌ഥ തുടരുകയാണ്.

രാജ്യത്തെ പ്രധാന പള്ളികൾക്കെല്ലാം പ്രത്യേകം സുരക്ഷ ഉറപ്പാക്കിവരുന്നു. ഏകദേശം 45,000 പള്ളികളാണു രാജ്യത്തുള്ളത്. ഇവയിൽ 2,400 എണ്ണത്തിനാണ് പ്രത്യേക സുരക്ഷ ഒരുക്കിയത്.

ബർലിനിൽ ഉണ്ടായ ഭീകരാക്രമണം കണക്കിലെടുത്ത് യൂറോപ്പിൽ ആകമാനം സുരക്ഷാ സംവിധാനങ്ങൾ കർക്കശമാക്കി. ഡെൻമാർക്കിൽ ഇതോടനുബന്ധിച്ച് കടുത്ത നടപടികൾ തന്നെയാണ് സ്വീകരിച്ചു വരുന്നത്.

പ്രാദേശിക ക്രിസ്മസ് വിപണികളിൽ പോലീസ് സാന്നിധ്യം വർധിപ്പിക്കുമെന്ന് കോപ്പൻഹേഗൻ പോലീസ് അറിയിച്ചു. പുതുവർഷ ആഘോഷ പരിപാടികളും അദ്ഭുത പൂർവമായ സുരക്ഷാ സന്നാഹങ്ങൾക്കു നടുവിലായിരിക്കും നടക്കുക.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ