• Logo

Allied Publications

Europe
ബർലിൻ ഭീകരാക്രമണത്തെ മെർക്കൽ അപലപിച്ചു
Share
ബർലിൻ: ജർമൻ തലസ്‌ഥാനമായ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് ലോറി ഇടിച്ചു കയറി 12 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ചാൻസലർ ആംഗല മെർക്കൽ ശക്‌തമായി അപലപിച്ചു. ജർമനിയിൽ അഭയം അഭ്യർഥിച്ചു വന്ന ഒരു വ്യക്‌തിക്ക് അഭയം നല്കിയിയിട്ടും രാജ്യത്തെ ചോരക്കളമാക്കാൻ ശ്രമിക്കുന്നത് അത്യന്തം ദുഖകരമെന്ന് മെർക്കൽ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് സാന്ത്വനവും അറിയിച്ചു. സംഭവത്തിൽ ജർമൻ പ്രസിഡന്റ് ജോവാഹിം ഗൗക്കും അഗാധമായ ദുഃഖം രേഖപ്പെടുത്തി.

സംഭവത്തിൽ 48 പേർക്ക് പരിക്കേറ്റിരുന്നു. പ്രാദേശിക സമയം വൈകിട്ട് 8.30 നാണ് സംഭവം. ബർലിനിലെ അതിപുരാതനമായ ദേവാലയമാണ് കെയ്സർ വിൽഹം പള്ളിക്കു സമീപത്തുള്ള ക്രിസ്മസ് മാർക്കറ്റിലാണ് സംഭവം. മരിച്ചവരിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നടത്തിയ ട്രെയിലർ വാഹനം ഘടിപ്പിച്ച ലോറി ഡ്രൈവർ ഉടൻ ഓടി രക്ഷപെട്ടു. രണ്ടാമത്തെ ഡ്രൈവർ സംഭവത്തിൽ മരിച്ചു. എന്നാൽ മൂന്നാമതൊരാളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട പലരും ലോറിക്കടിയിൽ കുടുങ്ങിപ്പോയിരുന്നു. പോളണ്ടിന്റെ രജിസ്ട്രേഷനുള്ള ലോറി തട്ടിക്കൊണ്ടുവന്നതാണെന്നാണ് പോലീസ് കരുതുന്നത്. മാൻ കമ്പനി നിർമിച്ച ലോറി ലൈറ്റിടാതെയാണ് മാർക്കറ്റിനുള്ളിലേയ്ക്കു പാഞ്ഞുകയറിയത്. മുൻകൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമുള്ള ആക്രമണമാണ് നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ബർലിനിലെ ക്രിസ്മസ് ചന്ത അടച്ചു. രാജ്യത്തെ മറ്റു ക്രിസ്മസ് മാർക്കറ്റുകളിൽ കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

ജർമനിയിൽ ഈ വർഷം ജനുവരിയിൽ അഭയം തേടിയ പാക്കിസ്‌ഥാൻ സദേശിയും ഇരുപത്തിമൂന്നുകാരനുമായ യുവാവാണ് സംഭത്തിന്റെ സൂത്രധാരകനെന്ന് പോലീസ് വെളിപ്പെടുത്തി. ജർമൻഭാഷ സംസാരിക്കുന്ന ഇയാൾ 2010 ൽ അൽക്വെയ്ദയ്ക്കുവേണ്ടി യെമനിലും പിന്നീട് ഐഎസിലും ചേർന്നു ജിഹാദിസ്റ്റായി ഭീകരപ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നതിനിടയിലാണ് അഭയാർഥിയായി ജർമനിയിൽ കടന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.