• Logo

Allied Publications

Europe
സൂറിച്ചിൽ ഭാരതീയ കലോത്സവവും സ്റ്റീഫൻ ദേവസി ബാൻഡ് ഷോയും ജനുവരി ഏഴിന്
Share
സൂറിച്ച്: ഭാരതീയ കലാലയം സ്വിറ്റ്സർലൻഡ് ഒരുക്കുന്ന ഭാരതീയ കലോത്സവവും പ്രശസ്ത കീ ബോർഡ് മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസിയുടെയും സോളിഡ് ബാൻഡിന്റെയും മെഗാഷോയും സൂറിച്ച് ഉസ്റ്ററിലെ സ്റ്റേഡ്റ്റ്ഹോഫ്സാലിൽ ജനുവരി ഏഴിന് (ശനി) അരങ്ങേറും.

കലോത്സവത്തിൽ കിഡ്സ്, സബ്ജൂനിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ലളിതഗാനം, സോളോസോംഗ് വിത്ത് കരോക്കെ, പെൻസിൽ ഡ്രോയിംഗ്, കഥപറച്ചിൽ, സിനിമാറ്റിക് ഡാൻസ് എന്നിവയാണ് മത്സര ഇനങ്ങൾ. നാൻസി അരീക്കൽ (ചെയർവുമൺ), റീന മണവാളൻ (സെക്രട്ടറി), മേഴ്സി പാറച്ചേരി (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകുന്ന ഭാരതീയ കലാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും കലോത്സവത്തെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്.

കലോത്സവത്തിന്റെ സമാപനചടങ്ങുകളോടനുബന്ധിച്ചാണ് പിന്നണി ഗായകർ ഉൾപ്പെടുന്ന സോളിഡ് ബാൻഡ് ആൻഡ് സ്റ്റീഫൻ ദേവസി മെഗാ ഷോ ഒരുക്കിയിട്ടുള്ളത്. സ്റ്റീഫൻ ദേവസിയുടെ സ്വന്തം മ്യൂസിക് പ്രൊഡക്ഷൻ കൂടാതെ വിവിധ ഭാഷകളിലെ പ്രശസ്ത ഗാനങ്ങളും സോളിഡ് ബാൻഡിലെ എട്ട് കലാകാരൻമാർ ചേർന്ന് അവതരിപ്പിക്കും.

ടിക്കറ്റുകൾ ഡിന്നർ ഉൾപ്പെടെയും അല്ലാതെയും 15 മുതൽ 60 ഫ്രാങ്ക് വരെ വിവിധ പ്രീ സെയിൽ നിരക്കുകളിൽ ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

റിപ്പോർട്ട്: ടിജി മറ്റം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.