• Logo

Allied Publications

Europe
മാർ ജോസഫ് സ്രാമ്പിക്കൽ പ്ലിമത്ത് രൂപത സന്ദർശിച്ചു
Share
പ്ലിമത്ത്: അജപാലന ശുശ്രൂഷയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ പ്ലിമത്ത് രൂപതയിലെ 42 ഭവനങ്ങൾ സന്ദർശിച്ചു. ഡിസംബർ 15 മുതൽ 18 വരെ പ്ലിമത്ത് രൂപതയിലെ ബാൺസ്റ്റേബിൾ, പ്ലിമത്ത്, ടോർക്കി, എക്സിറ്റർ എന്നീ വിശുദ്ധ കുർബാന സെന്ററുകൾ സന്ദർശിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയും ചെയ്തു. 16, 17, 18 തീയതികളിൽ മാർ സ്രാമ്പിക്കൽ ഭവന സന്ദർശനത്തോടനുബന്ധിച്ച് വിവിധ കുടുംബാംഗങ്ങളെ പരിചയപ്പെടുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു.

17ന് പ്ലിമത്ത് രൂപതാധ്യക്ഷൻ ബിഷപ് മാർക്ക് ഒറ്റൂറിനെ സന്ദർശിച്ച് ചർച്ച നടത്തി. ഫാ. സണ്ണി പോൾ എംഎസ്എഫ്എസ്, കാനൻ ജോൺ ഡീനി, ഫാ. ജോൺ സ്മിതേഴ്സ്, ജോനാഥൻ ബിലോസ്കി, ഫാ. പോൾ തോമസ്, ഫാ. ബർത്തലോമിയോ, ഫാ. കീത്ത് കൊള്ളിൻസ്, ഫാ. പീറ്റർ കോപ്സ്, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഇടയ സന്ദർശനത്തിനും ഭവനസന്ദർശനത്തിനും നേതൃത്വം നൽകി.

ലീഡ്സ് സെൻട്രൽ മാഞ്ചസ്റ്റർ, ന്യൂകാസിൽ എന്നിവിടങ്ങളിലെ എല്ലാ കുടുംബ യൂണിറ്റുകളിലും മാർ ജോസഫ് സ്രാമ്പിക്കൽ പ്രാർഥനകളിൽ പങ്കെടുത്ത് വചന സന്ദേശം നൽകി.

റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.