• Logo

Allied Publications

Europe
യുകെ മലയാളികൾക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കൽ
Share
ലണ്ടൻ: കുറാഷ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യുകെയിലെ ബാസിൽഡൺ നിവാസിയായ എറണാകുളം അങ്കമാലി സൗത്ത് സ്വദേശി സുധീഷ് ജോസഫ് ഗോപുരത്തിങ്കൽ 100 കിലോ വിഭാഗത്തിൽ വെങ്കല മെഡൽ നേടി അഭിമാനകരമായ വിജയം കരസ്‌ഥമാക്കി.

ഉസ്ബക്കിസ്‌ഥാനിലെ പരമ്പരാഗത ആയോധന കലയായ ഖുറാഷിന് 3500 വർഷത്തെ പഴക്കമുണ്ട്. ചൈനീസ് തായ്പേയിൽ നടന്ന പ്രഥമ അന്താരാഷ്ര്‌ട ബീച്ച് കുറാഷ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയാണ് സുധീഷ് ശ്രദ്ധേയനാവുന്നത്. അന്താരാഷ്ര്‌ട ബീച്ച് കുറാഷ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളിയാണ് സുധീഷ്.

അന്താരാഷ്ര്‌ട പരിശീലകനും റഫറിയുമായ രാജൻ വർഗീസിന്റെ കീഴിലാണ് സുധീഷ് പരിശീലനം നടത്തുന്നത്. ദേശീയ, യൂണിവേഴ്സിറ്റി മത്സരങ്ങളിൽ ജൂഡോ, റെസലിംഗ്, ബോക്സിംഗ് എന്നീ ഇനങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്‌ഥമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു വർഷത്തോളമായി ബാസിൽഡണിൽ ഭാര്യ പ്രിൻസിക്കൊപ്പം താമസിക്കുന്ന സുധീഷ്, മത്സരങ്ങളിൽ പങ്കെടുക്കുവാനും പരിശീലനത്തിനുമായി നാട്ടിൽ എത്തിയാണ് പരിശീലിക്കുന്നത്. യുകെയിൽ എത്തുന്നതിനു മുമ്പ് കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ ജൂഡോ, ഗുസ്തി പരിശീലകനായിരുന്നു.

റിപ്പോർട്ട്: അലക്സ് വർഗീസ്

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന