• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ ലോട്ടറി അടിച്ചത് 462 കോടി
Share
സൂറിച്ച്: ഒടുവിൽ സ്വിസ് ലോട്ടറി വീണു. ഏഴ് കോടി സ്വിസ് ഫ്രാങ്കിന്റെ (462 കോടി രൂപ) റിക്കാർഡ് സമ്മാനതുകക്ക് മൂന്ന് പേരാണ് അവകാശികൾ. 48 തവണ നറുക്കെടുത്തിട്ടും ആർക്കും പിടികൊടുക്കാതെ വഴുതിമാറിനിന്ന ഒന്നാം സമ്മാനം, നാൽപ്പത്തൊൻപതാമത്തെ നറുക്കെടുപ്പിൽ മൂന്നു പേരാണ് കൃത്യമായി പ്രവചിച്ചത്. സമ്മാനത്തുക മൂന്നുപേർക്കും തുല്ല്യമായി പങ്കിടും. ഓരോരുത്തർക്കും 23.33 കോടി സ്വിസ് ഫ്രാങ്ക് (154 കോടി രൂപ) വീതം ലഭിക്കും.

ഒന്നു മുതൽ 42 വരെയുള്ള സംഖ്യകളിൽ ആറെണ്ണവും ഒന്ന് മുതൽ ആറ് വരെയുള്ള ലക്കി നമ്പരിൽ ഒരെണ്ണവും(6+1) കൃത്യമായി ടിപ്പ് ചെയ്യുകയാണ് ലോട്ടോ അടിക്കാൻ ചെയ്യേണ്ടത്. 7,13,18,24,28,33 +6 എന്നതായിരുന്നു ഏഴ് കോടി സ്വിസ് ഫ്രാങ്ക് മൂല്യമുള്ള ഇത്തവണത്തെ ഭാഗ്യ കോമ്പിനേഷൻ. ഒന്നാം സമ്മാനം അടിച്ചവരിൽ രണ്ടുപേർ ലോട്ടോ ഫോറം കിയോസ്കിൽ പൂരിപ്പിച്ചു നൽകിയപ്പോൾ, മൂന്നാമത്തെ ആൾ ഓൺലൈനിൽ ആണ് ഭാഗ്യം പരീക്ഷിച്ചത്. ഇതിൽ രണ്ടുപേർ ബേൺ ഭാഗത്തുനിന്നും മറ്റെയാൾ സൂറിച്ചിൽ നിന്നാണെന്നും സ്വിസ് ലോട്ടറി വ്യക്‌തമാക്കി.

48 നറുക്കെടുപ്പുകളിലും ആർക്കും കൃത്യമായി ടിപ്പ് ചെയ്യാനാവാതെ വന്നതോടെയാണ്, സ്വിസ് ലോട്ടറിയുടെ സമ്മാനത്തുക സർവകാല റിക്കാർഡിലേക്കു കുതിച്ചത്. സ്വിസ് ലോട്ടറിയുടെ റിക്കാർഡ് സമ്മാനത്തുക അയൽരാജ്യങ്ങളിലേക്കും ലോട്ടോ ജ്വരം പടർത്തി. ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നും ലോട്ടോ കളിക്കാൻ സ്വിസ് അതിർത്തി പട്ടണങ്ങളിൽ ഒട്ടേറെപ്പേരാണ് എത്തിയിരുന്നത്.

റിപ്പോർട്ട്: ടിജി മറ്റം

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.