• Logo

Allied Publications

Europe
പണരഹിത സമ്പദ് വ്യവസ്‌ഥയുടെ പാതയിൽ ലോക രാജ്യങ്ങൾ
Share
ബർലിൻ: ഇന്ത്യയിൽ നോട്ട് നിരോധനവും കള്ളപ്പണ വേട്ടയും പണരഹിത സമ്പദ് വ്യവസ്‌ഥയ്ക്കുള്ള പ്രോത്സാഹനവുമെല്ലാം കൊടുമ്പിരികൊണ്ടിരിക്കെ ഇക്കാര്യത്തിൽ ഇന്ത്യ ഒറ്റയ്ക്കല്ല എന്നതാണ് സത്യം. വിവിധ ലോക രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇതേ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളോ വർഷങ്ങളോ ആയി.

പണമാണ് രാജാവ് എന്ന സങ്കൽപ്പതിന് അവസാനം കാണുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് ഈ നയത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. ദക്ഷിണ കൊറിയയിൽ കറൻസിയുടെ ഒഴുക്ക് നിയമം മൂലം നിരോധിച്ചു കഴിഞ്ഞു. പണ രഹിത സമ്പദ് വ്യവസ്‌ഥയായി മാറാൻ സാധിക്കാവുന്ന നടപടികളെല്ലാം അവർ സ്വീകരിച്ചിട്ടും നിക്ഷേപകർ അതിൽ ഒരും ആശങ്കയും കാണിക്കുന്നുമില്ല.

നാണയങ്ങൾക്കു പകരം ടി മണി ഉപയോഗിക്കാനാണ് കൊറിയൻ സർക്കാർ അവിടത്തെ പൗരൻമാരെ പ്രോത്സാഹിപ്പിക്കുന്നത്. ടാക്സികളിലും മുപ്പതിനായിരത്തോളം കടകളിലും ഇത് ഉപയോഗിക്കാം. ഇപ്പോൾ രാജ്യത്തെ ഇരുപതു ശതമാനം സാമ്പത്തിക ഇടപാടുകൾ മാത്രമാണ് കറൻസി നോട്ടുകൾ വഴി നടക്കുന്നത്.

സ്കാൻഡിനേവിയൻ രാജ്യങ്ങളിലെല്ലാം ഇത് ഇതിനകം വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. സ്വീഡിഷ് ബാങ്കുകളിൽ പകുതിയും നോട്ട് ഉപയോഗിച്ചുള്ള ഇടപാടുകൾ പൂർണമായി ഒഴിവാക്കിക്കഴിഞ്ഞു.

അതേസമയം, വെനിസ്വേല പോലെ ചില രാജ്യങ്ങളിൽ ഇതിന്റെ ദുരന്ത ഫലങ്ങളും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അനിയന്ത്രിതമായ പണപെരുപ്പമാണ് വെനിസ്വേല നേരിടുന്ന പ്രശ്നം. കെനിയ, കാനഡ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും കാഷ്ലെസ് രാജ്യങ്ങളുടെ പട്ടികയിലാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.