• Logo

Allied Publications

Europe
ബ്രിട്ടീഷ് പൗരൻമാർക്ക് അസോസിയേറ്റ് പൗരത്വം നൽകാൻ സാധ്യത
Share
ബ്രസൽസ്: ബ്രെക്സിറ്റ് നടപ്പാകുന്നതോടെ ബ്രിട്ടീഷ് പൗരൻമാർക്ക് അസോസിയേറ്റ് യൂറോപ്യൻ യൂണിയൻ പൗരത്വം നൽകാനുള്ള സാധ്യത ശക്‌തമാകുന്നു. യൂറോപ്യൻ യൂണിയൻ ഉടമ്പടിയിൽ ഭേദഗതി വരുത്തി ഇതു സാധ്യമാക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാൽ, അതു കൂടുതൽ സമയമെടുക്കുന്ന പ്രക്രിയ ആയതിനാൽ അടുത്ത വർഷം ബ്രെക്സിറ്റ് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ തന്നെ ഇതിന് ആവശ്യമായ നിയമ ഭേദഗതി കൂടി പാസാക്കാനാണ് പുതിയ നീക്കം.

ബ്രെക്സിറ്റ് സംബന്ധിച്ച് യൂണിയനും യുകെയും തമ്മിൽ ചർച്ച നടത്താനുള്ള സംഘത്തിൽ അംഗമായ ലക്സംബർഗിൽ നിന്നുള്ള യൂറോപ്യൻ പാർലമെന്റംഗം ചാൾ ഗോറൻസാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. അടുത്ത വർഷം ഏപ്രിലിൽ ബ്രെക്സിറ്റ് നടപടിക്രമങ്ങൾക്കു തുടക്കം കുറിക്കാനാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. യൂറോപ്യൻ പാർലമെന്റിനായി ചർച്ചകൾക്കു നേതൃത്വം നൽകുന്നത് യൂറോപ്യൻ പാർലമെന്റിലെ ലിബറൽ നേതാവ് ഗൈ വെർഹോസ്റ്റാറ്റ് ആയിരിക്കും.

അസോസിയേറ്റ് പൗരത്വം ലഭിച്ചാൽ യൂറോപ്യൻ യൂണിയൻ പൗരൻമാർക്കുള്ള അവകാശങ്ങൾ തുടർന്നും ബ്രിട്ടീഷ് പൗരൻമാർക്ക് അനുഭവിക്കാനാകും. എന്നാൽ, ഇതിന് നിശ്ചിത ഫീസ് നൽകേണ്ടിയും വരും.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.