• Logo

Allied Publications

Europe
സെൻട്രൽ മാഞ്ചസ്റ്ററിൽ ഇടവക സന്ദർശനവും മതബോധന സ്കൂൾ വാർഷികവും 26, 27 തീയതികളിൽ
Share
മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ മതബോധന സ്കൂൾ വാർഷികവും മാർ ജോസഫ് സ്രാമ്പിക്കലിന്റെ ഇടവക സന്ദർശനവും നവംബർ 26, 27 (ശനി, ഞായർ) തീയതികളിൽ നടക്കും. ശനി ഉച്ചകഴിഞ്ഞ് 2.30ന് മാർ സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ മതബോധന വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് എസ്എംസി സെന്ററിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ഈ അധ്യയനവർഷത്തെ വിവിധ മത്സരവിജയികൾക്ക് സമ്മാനങ്ങൾ മാർ സ്രാമ്പിക്കൽ വിതരണം ചെയ്യും. ഇടവകയിലെ മാതൃ ദീപ്തി യൂണിറ്റിന്റെ ഉദ്ഘാടനം ബിഷപ് നിർവഹിക്കും. ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ് തൈക്കൂട്ടത്തിൽ അധ്യക്ഷത വഹിക്കും. മതബോധന സ്കൂൾ പ്രധാനധ്യാപകൻ ജയ്സൺ മേച്ചേരിൽ, സെക്രട്ടറി പ്രീതി ജോണി എന്നിവർ സംസാരിക്കും. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.

27ന് ഇടവകസന്ദർശനത്തിന്റെ ഭാഗമായി മാർ സ്രാമ്പിക്കൽ രാവിലെ ഒമ്പതിന് മതബോധന അധ്യാപകരുമായും 10ന് ഇടവകയിലെ യൂത്ത് ലീഗ് ആയ ടങഥഘ ന്റെ അംഗങ്ങളുമായും കൂടിക്കാണും. 12ന് ഇടവകയിലെ രോഗികളായ അംഗങ്ങളുടെ ഭവനസന്ദർശനം നടത്തും. ഒരുമണിക്ക് Ardwick കുടുംബകൂട്ടായ്മ സന്ദർശനം നടത്തും. മൂന്നിന് പാരിഷ് അംഗങ്ങളുമായി ചർച്ച നടത്തുകയും 4.30ന് ദിവ്യബലിയും തുടർന്ന് പൊതുയോഗവും നടക്കും. വൈകുന്നേരം ഏഴിന് Rusholme കുടുംബകൂട്ടായ്മ സന്ദർശനത്തിനുശേഷം രാത്രി ഒമ്പതോടെ സന്ദർശനപരിപാടി സമാപിക്കും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മെത്രാനായി അഭിഷിക്‌തനായതിനുശേഷം ആദ്യമായി സെൻട്രൽ മാഞ്ചസ്റ്ററിലെത്തുന്ന മാർ സ്രാമ്പിക്കലിനെ ആചാരപരമായി സ്വീകരിക്കുമെന്ന് എസ്എംസി ഭാരവാഹികളായ പോൾസൺ തോട്ടപ്പിള്ളിയും ജോർജ് മാത്യുവും പറഞ്ഞു. ചടങ്ങിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യം വികാരി ഫാ. തോമസ് തൈക്കൂട്ടത്തിൽ അഭ്യർഥിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.