• Logo

Allied Publications

Europe
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് നവംബർ 10ന് കൊളംബോയിൽ തുടക്കം
Share
ബർലിൻ: ആഗോള മലയാളികളുടെ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) പത്താമത് ഗ്ലോബൽ സമ്മേളനത്തിന് നവംബർ 10ന് (വ്യാഴം) തിരിതെളിയും. മൂന്നു ദിവസം നടക്കുന്ന സമ്മേളനം ശ്രീലങ്കയുടെ തലസ്‌ഥാനമായ കൊളംബോയിലെ നിഗോംബോയിലെ ജെറ്റ്വിംഗ് ബ്ലൂ റിസോർട്ട് ഹോട്ടലിലാണ് അരങ്ങേറുക. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാർഈസ്റ്റ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ ആറു റീജണുകളിലെ 37 പ്രൊവിൻസുകളിൽ നിന്നുള്ള 250 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും വേൾഡ് വൈഡ് മലയാളി ചേംബർ ഓഫ് കൊമേഴ്സിന്റെ ഉദ്ഘാടനവും സമ്മേളനത്തിൽ നടക്കും.

എല്ലാവർഷവും ജുലൈ/ഓഗസ്റ്റ് മാസത്തിൽ കേരളത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവാസി മലയാളികളുടെ സംഗമത്തെകുറിച്ചുള്ള (ചീി ഞലശെറലിേ ഗലൃമഹമ ാലലേ) വിശദാംശങ്ങളും കേരളത്തിൽ തുടങ്ങാനിരിക്കുന്ന വേൾഡ് മലയാളി സെന്റർ, മലയാളി ഹിസ്റ്ററി മ്യൂസിയം തുടങ്ങിയ സംരഭങ്ങളെകുറിച്ചും സമ്മേളനത്തിൽ ചർച്ച ചെയ്യും.

വേൾഡ് മലയാളി കൗൺസിൽ രൂപീകൃതമായ 1995 ജൂലൈ മൂന്നു മുതൽ ആരംഭിച്ച ആഗോള മലയാളികളുടെ കൂട്ടയ്മ ശക്തമാക്കാനും വരും തലമുറകൾക്കിടയിൽ സൗഹൃദവും സഹകരണവും മലയാളി മൂല്യങ്ങളും സംരക്ഷിക്കാൻ ഉതകുന്ന ക്രിയാത്മക സാഹചര്യം സൃഷ്ടിക്കാനുമുള്ള നടപടികൾക്ക് കൊളംബോ സമ്മേളനത്തിൽ അന്തിമരൂപം നൽകും.

വിട്ടുവീഴ്ചയില്ലാതെ ജനാധിപത്യമൂല്യങ്ങളിലൂന്നി മലയാളികളുടെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും ആശയവിനിമയത്തിനുമായി പുതിയപ്രതിജ്‌ഞയോടെ വർധിതവീര്യത്തോടെയാണ് പത്താമത് ഗ്ലോബൽ കോൺഫറൻസിന് ശ്രീലങ്കയിൽ തുടക്കമാകുക.

നൂറിലധികം രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന മലയാളികളുടെ സ്വത്വം തലമുറകൾക്കായി കാത്തുസൂക്ഷിക്കുന്നതിനുതകുന്ന സഹകരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്ന സംവിധാനമാണ് വേൾഡ് മലയാളി കൗൺസിൽ.

ജർമനിയിൽ നിന്ന് ജോളി തടത്തിൽ (ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ), മാത്യു ജേക്കബ്(ഗ്ലോബൽ ജനറൽ കൺവീനർ), ജോസഫ് കില്ലിയാൻ (ഗ്ലോബൽ ജനറൽ സെക്രട്ടറി), ഗ്രിഗറി മേടയിൽ (പ്രസിഡന്റ്, യൂറോപ്പ് റീജൺ), ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്, ജർമൻ പ്രോവിൻസ്), മേഴ്സി തടത്തിൽ(ജനറൽ സെക്രട്ടറി, ജർമൻ പ്രോവിൻസ്), തോമസ് അറമ്പൻകുടി (കൗൺസിലർ,യൂറോപ്പ് റീജൺ) എന്നിവർ കൊളംബോയിലെ ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് പ്രൊവിൻസ് ചെയർമാൻ ജോസ് കുമ്പിളുവേലിൽ അറിയിച്ചു. ഗോപാലപിള്ളയാണ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ. കോൺഫറൻസ് മാത്യു ജേക്കബ് ജനറൽ കൺവീനറും ജോളി തടത്തിൽ, സാം മാത്യു, ജനറൽ സെക്രട്ടറി ജോസഫ് കില്ലിയാൻ എന്നിവർ കോകൺവീനർമാരുമാണ്. ജോർജ് കാക്കനാട്ടാണ് പബ്ലിസിറ്റി/പബ്ലിക് റിലേഷൻ ചെയർമാൻ.

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ