• Logo

Allied Publications

Europe
റെനാറ്റോ സാഞ്ചസിന് യൂറോപ്യൻ ഗോൾഡൻ ബോയ് പുരസ്കാരം
Share
മ്യൂണിക്ക്: ബയേൺ മ്യൂണിക്ക് മിഡ്ഫീൽഡർ റെനാറ്റോ സാഞ്ചസിനെ യൂറോപ്യൻ ഗോൾഡൻ ബോയ് പുരസ്കാരത്തിനു തെരഞ്ഞെടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇംഗ്ലണ്ടിന്റെയും സ്ട്രൈക്കർ മാർക്കസ് റുഷ്ഫോർഡിൽ നിന്നും കടുത്ത മത്സരത്തെ അതിജീവിച്ചാണ് സാഞ്ചസ് ഈ ബഹുമതി നേടിയത്. റഷ്ഫോർഡ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ കിംഗ്സ്ലി കോമനാണ് മൂന്നാമതെത്തിയത്.
മോണ്ടി കാർലോയിൽ നടന്ന ചടങ്ങിൽ സാഞ്ചസ് പുരസ്കാരം ഏറ്റുവാങ്ങി.

പോർച്ചുഗീസ് താരമായ 19 കാരനായ സാഞ്ചസിന്റെ പ്രതിശീർഷ വരുമാനം 35 മില്യൻ യൂറോയാണ്. ഇത്തവണത്തെ യൂറോ കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച സാഞ്ചസ് ഉൾപ്പെടുന്ന പോർച്ചുഗൽ ടീമാണ് യൂറോ ചാമ്പ്യന്മാരായത്. യൂറോകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന ബഹുമതിയും സാഞ്ചസ് നേടിയിരുന്നു.

ഇറ്റാലിൻ പത്രമായ ടുറ്റോ സ്പോർട്ട് 2003 ൽ തുടങ്ങിവച്ചതാണ് ഈ പുരസ്കാരം.യൂറോപ്പിലെ മാധ്യമപ്രവർത്തകരെ കൂടാതെ യൂറോപ്പിൽ നിന്നുള്ള 30 വാർത്താ ഔട്ട്ലെറ്റുകളും വോട്ടെടുപ്പു നടത്തിയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്.

2014 മുതൽ ഇതുവരെയായി 78 കളികളിൽ നിന്നായി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. യൂറോകപ്പിൽ ഒരു ഗോളും സ്വന്തം പട്ടികയിൽ എഴുതിച്ചേർത്ത സാഞ്ചസ് പോളണ്ടിനെയാണ് യൂറോകപ്പിൽ തന്റെ ഏകഗോളിലൂടെ സമനിലയിൽ തളച്ചത്.

വെയ്ൻ റൂണി(2004), റഹീം സ്റ്റർലിംഗ്, ലയണൽ മെസി (2005), ഫാബ്രിഗസ്(2006),മാരിയോ ഗൊറ്റ്സെ (2011), സെർജിയോ അഗ്വെറോ(2007), അൻഡേഴ്സൻ(2008), അലക്സാണ്ടർ പറ്റോ(2009), മാരിയോ ബെലോട്ടെല്ലി(2010), ഇസ്കോ(2012), പോൾ പോഗ്ബ(2013) റഹിം സ്റ്റെർലിംഗ് (2014), അന്തോണി മാഷ്യൽ(2015)എന്നിവരാണ് മുൻപ് ഈ പുരസ്കാരം നേടിയിട്ടുള്ളത്. 21 വയസിനു താഴെയുള്ളവരെ മാത്രമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.