• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്‌ഥാപനത്തിന്റേയും മെത്രാഭിഷേക ശുശ്രൂഷകളുടേയും റിപ്പോർട്ട് അവതരണം നടന്നു
Share
പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്‌ഥാപനത്തിന്റെയും മെത്രാഭിഷേക ശുശ്രൂഷകളുടെയും വിലയിരുത്തലും വിവിധ കമ്മിറ്റികളുടെ പ്രവർത്തന റിപ്പോർട്ട് അവതരണവും പ്രസ്റ്റണിലെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ നടന്നു.

മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വൈദികരും കമ്മിറ്റി കൺവീനർമാരും റിപ്പോർട്ടുകൾ അവതരിപ്പിച്ചു. റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ഫാ. സജി മലയിൽ പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ രൂപതയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ബ്രെയിൻ സ്റ്റോമിംഗ് സെഷൻ നടത്തി. സിബി സിൽവസ്റ്റർ വിഷയാവതരണം നടത്തി. വൈദികരെയും അൽമായ പ്രതിനിധികളെയും പ്രത്യേകം ഗ്രൂപ്പുകളായി തിരിച്ച്, രൂപതയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച പതിമൂന്നു നിർദേശങ്ങൾ പവർ പോയിന്റ് പ്രസന്റേഷനോടെ അവതരിപ്പിക്കുകയും പ്രത്യേക ഗ്രൂപ്പുകളായി തിരഞ്ഞ് ചർച്ചകൾ നടത്തുകയും ഒടുവിൽ ഒത്തുവന്ന നിർദേശങ്ങൾ ഗ്രൂപ്പ് ലീഡർ അവതരിപ്പിക്കുകയും ചെയ്തു. രൂപതയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് നിരവധി നിർദേശങ്ങൾ യോഗത്തിൽ പ്രതിനിധികൾ നിർദേശിച്ചു. മാർ സ്രാമ്പിക്കൽ മറുപടി പ്രസംഗം നടത്തി. വികാരി ജനറാൾമാരായ റവ. ഡോ. തോമസ് പാറയടിയിൽ, റവ. ഡോ. മാത്യു ചൂരപൊയ്കയിൽ, ഫാ. സജി മലയിൽ പുത്തൻപുരയിൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.