• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേള നഗർ ഒഎൻവി കുറുപ്പിന്റെ പേരിൽ
Share
ലണ്ടൻ: യുക്മ ഏഴാമത് ദേശീയ കലാമേള നഗറിന്റെ നാമകരണം നടന്നു. ഒക്ടോബർ 23ന് കവൻട്രിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് നാമകരം നടന്നത്. മലയാളത്തിന്റെ മഹാകവി ഒഎൻവി കുറുപ്പിന്റെ പേരിലാകും ഈ വർഷത്തെ കലാമേള നഗർ അറിയപ്പെടുക.

ഈ കാലഘട്ടത്തിലെ ഏറ്റവും ജനകീയനായ മലയാള കവിയും ശ്രദ്ധേയനായ ചലച്ചിത്ര ഗാന രചയിതാവുമായ ഒഎൻവി കുറുപ്പ് മലയാളികളുടെ മനസിൽ ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഉണർത്തിയ സർഗധനനായ കലാകാരനായിരുന്നുവെന്ന് കലാമേള നഗറിന് അദ്ദേഹത്തിന്റെ പേര് തിരഞ്ഞെടുത്തുകൊണ്ട് യുക്മ ദേശീയ സിമിതി വിലയിരുത്തി. യുക്മ നേതാക്കളും അംഗങ്ങളും യുക്മ സഹയാത്രികരുമായ നിരവധിപേരിൽനിന്നും ലഭിച്ച ആറോളം നാമനിർദ്ദേശങ്ങളിൽനിന്നാണ് ചർച്ചകൾക്കൊടുവിൽ ഒഎൻവിയുടെ പേര് ഐകകണ്ഠന തിരഞ്ഞെടുത്തത്.

കവൻട്രി കേരള കമ്യൂണിറ്റി (സികെസി) യുടെയും മിഡ്ലാൻഡ്സ് റീജണിന്റെയും സംയുക്‌ത ആതിഥേയത്വത്തിൽ വാർവിക് ഷെയറിലെ മൈറ്റൻ സ്കൂളിലാണ് യുക്മ ദേശീയ കലാമേള അരങ്ങേറുക.

ദേശീയ കലാമേളയുടെ മുന്നോടിയായുള്ള റീജണൽ മത്സരങ്ങളെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ദേശീയ മേളയുടെ അവസാനവട്ട ഒരുക്കങ്ങളിലാണ് യുക്മ നേതൃത്വം. പ്രസിഡന്റ് ഫ്രാൻസിസ് മാത്യു, ജനറൽ സെക്രട്ടറി സജീഷ് ടോം, കലാമേള ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പ്, ട്രഷറർ ഷാജി തോമസ്, മിഡ്ലാൻഡ്സിൽ നിന്നുള്ള ദേശീയ വൈസ് പ്രസിഡന്റ് ബീന സെൻസ്, യുക്മ പിആർഒ അനീഷ് ജോൺ, മിഡ്ലാൻഡ്സ് റീജണൽ നേതാക്കളായ ജയകുമാർ നായർ, ഡിക്സ് ജോർജ്, സുരേഷ് കുമാർ, സികെസി നേതാക്കളായ പോൾസൺ മത്തായി, ജോൺസൻ യോഹന്നാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാമേളയുടെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ