• Logo

Allied Publications

Africa
ഡോ. മായ ജേക്കബ് ജോണിന് പുരസ്കാരം
Share
പോർട്ട് എലിസബത്ത്: ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങളെ മുൻനിർത്തി ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഈ വർഷത്തെ അവാർഡിന് മലയാളിയായ ഡോ. മായ ജേക്കബ് ജോൺ അർഹയായി.

സ്വാഭാവിക നാരുകളുടെയും ദൃഡീകരിച്ച സ്വാഭാവിക റബറിന്റേയും സമ്മിശ്ര ഏകീകരണത്തിലൂന്നിയുള്ള രസതന്ത്രപരമായ പരിണാമത്തെക്കുറിച്ചുള്ള പോളിമർ സയൻസിൽ ഗവേഷണപഠനം നടത്തുന്ന ഡോ. മായ ദക്ഷിണാഫ്രിക്കയിൽ development of materials from sustainable and renewable resources for various industrial applications ലുള്ള ഗവേഷണങ്ങൾക്കാണ് അവാർഡ്.

ജോഹന്നസ്ബർഗിലെ സാൻടണിൽ ഹിൽട്ടൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ദക്ഷിണാഫ്രിക്കൻ സയൻസ് ആൻഡ് ടെക്നോളജി മന്ത്രി നളെഡി പണ്ടോർ അവാർഡ് സമ്മാനിച്ചു.

ദക്ഷിണാഫ്രിക്കൻ കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് റിസർച്ച് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ (CSIR), പോളിമർ സമ്മിശ്ര ഏകീകരണ യൂണിറ്റിൽ പ്രിൻസിപ്പൽ സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. മായ, പ്രശസ്ത യൂണിവേഴ്സിറ്റിയായ വിറ്റ്സ് വാട്ടർസ്റാണ്ടിലെ സീനിയർ റിസർച്ച് ഫെലോയായും പോർട്ട് എലിസബത്തിലുള്ള നെൽസൺ മണ്ടേല മെട്രോപോളിറ്റൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും പ്രവർത്തിച്ചുവരുന്നു. ശാസ്ത്ര സാങ്കേതിക വിജ്‌ഞാനത്തിലൂടെയും ഗവേഷണ പരീക്ഷണ വിജയങ്ങളിലൂടെയും ലോകമാനവികതയ്ക്ക് പ്രയോജനപ്രദമായ പരിണാമങ്ങൾ വരുത്തുവാൻ കഴിയുമെന്ന വിശ്വാസത്തിൽ നടത്തിയ ഗവേഷണങ്ങൾക്ക് ലോകജനതയുടെ അംഗീകാരം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഡോ. മായ പറഞ്ഞു. ജൈവപ്രകൃതിവിഭവങ്ങളിൽ നിന്നും നിലനിർത്താനുതകുന്ന ആവർത്താനാർഹമായ പ്രകൃതി വിഭവങ്ങളുടെ തുടരുപയോഗങ്ങൾ വ്യാവസായികമായി പ്രയോജനപ്പെടുത്താനുതകുന്ന ഗവേഷണ പഠനങ്ങളിൽ മുഴുകിയിരിക്കുന്ന ഡോ. മായ, പാരിസ്‌ഥിതി പ്രശ്നങ്ങളില്ലാതെ കാർഷിക പാഴ്വസ്തുക്കളെ മനുഷ്യന് പ്രയോജനകരമായ അഭിവൃത്തിക്കുപയോഗിക്കുവാനുള്ള മേഖലകൾ കണ്ടെത്തുന്നതിലും വ്യാപൃതയാണ്. റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി പ്രസിദ്ധീകരിച്ചിട്ടുള്ള രണ്ടു പുസ്തകങ്ങളുടെയും വിവിധ ജേർണലുകളിൽ 58 ലധികം പ്രബന്ധങ്ങളുടെയും രചയിതാവായ ഡോ. മായ തന്റെ കണ്ടുപിടുത്തങ്ങൾക്ക് പേറ്റൻഷിപ്പും നേടിയിട്ടുണ്ട്.

വിവിധ പദ്ധതികളുടെ ഭാഗമായി ബിരുദാനന്തരബിരുദം, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികളുടെ പഠനങ്ങളിൽ മാർഗദർശനം നടത്തി മേൽനോട്ടം നടത്തുന്ന ഡോ. മായ, ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നിന്നും 1996ൽ ബിഎസ് സിയും 1998ൽ എസ് ബി കോളജിൽനിന്ന് എംഎസ് സിയും നേടിയശേഷം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ പ്രഫ. സാബു തോമസിന്റെ പരിശീലനത്തിൽ 2006ൽ പിഎച്ച്ഡിയും സ്വന്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ പോർട്ട് എലിസബത്തിൽ താമസിക്കുന്ന ഡോ.മായ, ചങ്ങനാശേരി പായിപ്പാട് കുന്നേൽ പരേതനായ ജേക്കബ് ജോൺ–റോസമ്മ ദമ്പതികളുടെ മകളും നാലുകോടി തെക്കേകര പുത്തൻപറമ്പിൽ ലെജു മാത്യുവിന്റെ ഭാര്യയുമാണ്. മക്കൾ: ഹാൻസ്, ജോഹാൻ.

റിപ്പോർട്ട്: കെ.ജെ.ജോൺ

‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മൂ​ന്ന് കോ​പ്റ്റി​ക് വൈ​ദി​ക​ർ കൊ​ല്ല​പ്പെ​ട്ടു.
പ്രി​ട്ടോ​റി​യ: ഈ​ജി​പ്തി​ലെ കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളാ​യ മൂ​ന്ന് സ​ന്യ​സ്ത വൈ​ദി​ക​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കൊ​ല്ല​പ്പെ​ട്ടു.