• Logo

Allied Publications

Europe
മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിന് ഇനി മൂന്നു നാൾ മത്രം; മെത്രാന്മാർ എത്തിതുടങ്ങി
Share
ലണ്ടൻ: സീറോ മലബാർ സഭയുടെ തലവനും സഭയുടെ രാജകുമാരന്മാരിൽ ഒരാളുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം നടക്കുമ്പോൾ തങ്ങളുടെ മെത്രാൻ കൂട്ടായ്മയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാനെത്തുന്നത് കേരളത്തിൽ നിന്നും യുകെയിൽ നിന്നുമായി ഇരുപതോളം മെത്രാന്മാർ.

ആതിഥേയ രൂപതയായ ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ കാംബെലും മാർ സ്രാമ്പിക്കലിന്റെ മാതൃരൂപതയായ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടുമാണ് മെത്രാഭിഷേക ശുശ്രൂഷയിൽ സഹകാർമികരാകുന്നത്. ഇവരെക്കൂടാതെ ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം, കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ രൂപത മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത്, ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, ഉജ്‌ജയിൻ രൂപത മെത്രാനും പ്രവാസികാര്യ കമ്മീഷൻ ചെയർമാനുമായിരുന്ന മാർ സെബാസ്റ്റ്യൻ വടക്കേൽ, യൂറോപ്പിലെ നിയുക്‌ത അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായിരിക്കുന്ന മാർ സ്റ്റീഫൻ ചിറപ്പണത്ത്, മലങ്കര ഓർത്തഡോക്സ് സിറിയൻ യുകെ–യൂറോപ്പ് –ആഫ്രിക്ക മെത്രാപ്പോലീത്ത മാത്യൂസ് മാർ തിമോത്തിയോസ് തുടങ്ങിയവരുടെ സാന്നിധ്യവും പ്രാർഥനയുംകൊണ്ട് അനുഗ്രഹിക്കുമ്പോൾ യുകെയിലുള്ള പത്തോളം ലത്തീൻ കത്തോലിക്കാ രൂപതകളുടെ ബിഷപ്പുമാരും ഈ ചരിത്രനിമിഷത്തിനു സാക്ഷികളാകാൻ എത്തിച്ചേരും.

സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് ഫാ. ഡാനിയേൽ കുളങ്ങര, ഫാ. തോമസ് മടുക്കമൂട്ടിൽ എന്നിവർ തിരുക്കർമങ്ങളിൽ സംബന്ധിക്കും. വികാരി ജനറാൾമാരും അ്പ്പസ്തോലിക് ന്യൂൺഷ്യോ റവ. അന്റോണിയോ മെന്നിനി (അപ്പസ്തോലിക് ന്യൂൺഷ്യോ ബ്രിട്ടൺ) യുടെ പ്രത്യേകം പ്രതിനിധികളായ മോൺ. മാറ്റി സി മോറി, മോൺ. വിൻസെന്റ് ബ്രാഡി തുടങ്ങിയവരും മറ്റു രൂപതകളിലെ മോൺസിഞ്ഞോർമാരും ന്യൂൺഷ്യോയുടെ മറ്റൊരു പ്രതിനിധി ഫാ. മാത്യൂ കമിംഗ്, പ്രസ്റ്റൺ സിറ്റി കൗൺസിൽ മേയർ ജോൺ കോളിൻസും പ്രസ്റ്റൺ സിറ്റി വൈസ് ലോർഡ് ആൻഡ് ലേഡി ലയ്റ്റനന്റ് തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.

തിരുക്കർമങ്ങളുടെ ആർച്ച് ഡീക്കൻ ഫാ. തോമസ് പാറയടിയിൽ ആണ്. 2007 മുതൽ ലണ്ടനിൽ ശുശ്രൂഷ ചെയ്യുന്ന അദ്ദേഹത്തെ 2013 ഡിസംബർ ഒന്നിനാണ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിന്റെ നാഷണൽ കോഓർഡിനേറ്റായി കർദ്ദിനാൾ നിയമിച്ചത്. തിരുക്കർമങ്ങളുടെ മാസ്റ്റർ ഓഫ് സെറിമണീസ് ആയ ഫാ. മാത്യു ചൂരപ്പൊയ്കയിൽ മെത്രാഭിഷേക ചടങ്ങുകളുടെ ജോയിന്റ് കൺവീനറുമാണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.