• Logo

Allied Publications

Europe
ബ്രിസ്റ്റോളിൽ മാർ ജോസഫ് സ്രാമ്പിക്കലിന് ഉജ്‌ജ്വല സ്വീകരണം
Share
ലണ്ടൻ: മെത്രാഭിഷേകത്തിനു മുന്നോടിയായി യുകെയിൽ സന്ദർശനം നടത്തുന്ന ഗ്രേറ്റ് ബ്രിട്ടൻ നിയുക്‌ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് ബ്രിസ്റ്റോളിലെ സീറോ മലബാർ വിശ്വാസികൾ ഉജ്‌ജ്വല സ്വീകരണം നൽകി.

യുകെയിലെ ഏറ്റവും വലിയ സീറോ മലബാർ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് സമൂഹത്തിന്റെ ചാപ്ലിൻ ഫാ. പോൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ ട്രസ്റ്റിമാരായ റോയ് സെബാസ്റ്റിയൻ, സജി മാത്യു, ഡീക്കൻ ജോസഫ് ഫിലിപ്പ്, ഇടവകയിൽ സേവനം ചെയ്യുന്ന സിസ്റ്റേഴ്സ് ലീന മേരി, ഗ്രേസ് മേരി, സിഡിഎംസിസിയുടെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് തുടങ്ങിയവർ ചേർന്ന് നിയുക്‌ത മെത്രാനെ സ്വീകരിച്ചു.

തുടർന്നു നടന്ന യോഗത്തിൽ മാർ സ്രാമ്പിക്കൽ പുതിയ രൂപതയും അതിന്റെ ലക്ഷ്യങ്ങളും പങ്കുവച്ചു. മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിച്ച പിതാവ് ആർക്കെങ്കിലും പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവരുടെ പ്രാർഥന സഹായം പിതാവ് അഭ്യർഥിച്ചു. തുടർന്ന് വിശ്വാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷനായ മാർ സ്രാമ്പിക്കലിന്റെ മെത്രാഭിഷേകം ഒക്ടോബർ ഒമ്പതിന് (ഞായർ) പ്രസ്റ്റണിലാണ് അരങ്ങേറുക. ബ്രിസ്റ്റോളിൽ നിന്ന് മൂന്നു ബസുകളും നിരവധി വാഹനങ്ങളിലുമായാണ് വിശ്വാസികൾ മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കുന്നത്.

<ആ>റിപ്പോർട്ട്: ജെഗി ജോസഫ്

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ