• Logo

Allied Publications

Europe
യോർക്ക് മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
Share
ലണ്ടൻ: യോർക്ക് മലയാളി അസോസിയേഷൻ പതിനൊന്നാമത് ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബർ അഞ്ചിന് രാവിലെ 10ന് നടന്ന ആഘോഷ പരിപാടിയിൽ മലയാളി മങ്കമാർ താലപ്പൊലിയുമായി മാവേലിയെ ഏതിരേറ്റ് വേദിയിലേക്ക് ആനയിച്ചു. തുടർന്നു മാവേലിയായി വേഷമിട്ട ഫിലിപ്പ് കിഴക്കേൽ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് ഓണസന്ദേശം നൽകി.

നാടൻ കലാപരിപാടികളും അത്തപ്പൂക്കളവും തിരുവാതിരയും ഓണസദ്യയും ഒക്കെയായി കൊണ്ടാടിയ ഓണം യോർക്ക് മലയാളികളുടെ ഒരുമയും പെരുമയും വിളിച്ചോതുന്ന ആഘോഷമായി മാറി. ആഘോഷത്തോടനുബന്ധിച്ചു നടന്ന കായിക മത്സരത്തിന്റെ സമ്മാനദാനവും ചടങ്ങിൽ വിതരണം ചെയ്തു. കലാപരിപാടികൾക്ക് കൗമാരക്കാരായ കുട്ടികൾ നേതൃത്വം നൽകി. യോർക്ക് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഡിനു എബ്രഹാം, വൈഎംഎ സെക്രട്ടറി ജയിക്കോ ജോസ് എന്നിവർ പ്രസംഗിച്ചു.

കമ്മിറ്റി അംഗങ്ങളായ മോഡി തോമസ്, ബാബു ജേക്കബ്, ലിജോ റെജിമോൻ, ജിൻസി ജോസഫ് എന്നിവർ ആഘോഷ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സഖറിയ പുത്തൻകളം

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ