• Logo

Allied Publications

Europe
ഡബ്ല്യുഎംസി കലോത്സവത്തിൽ നാടൻ പാട്ടു മത്സരം
Share
ഡബ്ലിൻ: കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ ഒരു വേറിട്ട സാന്നിധ്യമായിരുന്ന കലാഭവൻ മണിയുടെ സ്മരണയിൽ ഡബ്ല്യുഎംസി കലോത്സവത്തിൽ നാടൻ പാട്ട് മത്സരം നടത്തുന്നു. ഒപ്പം മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സീനിയർ വിഭാഗത്തിൽ മലയാളത്തിലുള്ള കത്തെഴുത്തും ജൂണിയർ വിഭാഗത്തിൽ മലയാളം അക്ഷരമെഴുത്തും ഈ വർഷം പുതിയ മത്സര ഇനങ്ങളാകുന്നു.

മലയാളം അക്ഷരമെഴുത്തിൽ എ, ബി ഗ്രേഡുകൾ നേടുന്ന എല്ലാ മത്സരാർഥികൾക്കും പ്രത്യേക പ്രോത്സാഹന സമ്മാനം ഉണ്ടാവും. വിഷയം പ്രസംഗ വിഷയത്തോടൊപ്പം ഒക്ടോബർ 16 ന് പ്രഖ്യാപിക്കും.

ഡബ്ല്യുഎംസിയുടെ ‘നൃത്താഞ്ജലി ആൻഡ് കലോത്സവം 2016’ (Dublin International Arts Festival for people of Indian origin) നവംബർ നാല്, അഞ്ച് (വെള്ളി, ശനി) തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള Scoil Mhuire National Boys School വേദിയിൽ അരങ്ങേറും. മത്സരങ്ങളുടെ ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ ആദ്യ വാരത്തിൽ ആരംഭിക്കും.

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ തുടങ്ങിവയവ www.nrithanjali.com എന്ന നൃത്താഞ്ജലി വെബ്സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.