• Logo

Allied Publications

Europe
ലൈഫ് ഓണം ആഘോഷിച്ചു
Share
ലണ്ടൻ: ലിറ്റൽഹാംപ്ടൺ ഫാമിലി എന്റർടൈൻമെന്റ് (LIFE) ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 17ന് ലിറ്റിൽഹാംപ്ടൺ സെന്റ് കാതറീൻസ് ചർച്ച് ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു. രാവിലെ 11ന് ആരംഭിച്ച പരിപാടികൾ വൈകുന്നേരം ഏഴിനു സമാപിച്ചു.

ലിറ്റിൽഹാംപ്ടൺ ടൗൺ കൗൺസിൽ മേയർ ഇയാൻ ബക്ലൻഡ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് ഗ്രിഗറി അധ്യക്ഷത വഹിച്ചു. തുടർന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ആനയിച്ചു. ചടങ്ങിൽ മുൻ മേയറും കൗൺസിലറുമായ മാർക്കം ബെൽഹാംപർ, സെന്റ് കാതറിൻസ് ചർച്ച് വികാരി ഫാ. ഡൊമിനിക് ഒഹാര, ലിറ്റിൽഹാംപ്ടൺ കാർണിവൽ കമ്മിറ്റി പ്രസിഡന്റ് ഫ്രഡ ഹൂഗ്സ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്നു മിലി രാജേഷ് നേതൃത്വം നൽകിയ തിരുവാതിരകളിയും ലെറ്റമി ജോസ്, റിയ രാജേഷ് എന്നിവരുടെ ഭരതനാട്യവും പരിപാടികളുടെ മാറ്റുകൂട്ടി. മാവേലിയെ യാത്രയാക്കാൻ ചെണ്ടമേളക്കാരോടൊപ്പം വെളിച്ചപ്പാട് എത്തിയത് പ്രത്യേക ആകർഷണമായിരുന്നു. മാവേലിയായി കുര്യാക്കോസ് സി. പൗലോസും വെളിച്ചപ്പാടായി ജേക്കബ് വർഗീസും വേഷമണിഞ്ഞു. സാബു വർഗീസ്, ജീത്തു വിക്ടർ ജോർജ്, ക്ലീറ്റസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കോമഡി സ്കിറ്റും സോഫി സോണി പ്രധാന അവതാരകയായിരുന്നു. തുടർന്നു ഓണസദ്യയും അരങ്ങേറി.

കേരളശ്രീമാൻ മത്സരത്തിൽ ഡാനി ഡാനിയേലും മലയാളി മങ്ക മത്സരത്തിൽ മേരി അലക്സാണ്ടർ ഏഴരാത്തും വിജയികളായി.

വൈകുന്നേരം നടന്ന വടംവലി മത്സരം ഫാ.ഡൊമിനിക് ഒ ഹാര ഉദ്ഘാടനം ചെയ്തു. പുരുഷ വിഴാഗത്തിൽ രഞ്ജുഷ് എച്ച്.ടി, കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിയ ടീം വിജയികളായി. വനിതാ വിഭാഗത്തിൽ ഷീബാ ഷാജി, സിന്ധു സോജൻ, ഡെയ്സി ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമും കുട്ടികളുടെ വിഭാഗത്തിൽ വടംവലിയിൽ ആൺകുട്ടികളെ തോൽപ്പിച്ച് ജിസിമോൾ ജോസ്, മരിയ സ്റ്റീഫൻ, സാന്ദ്ര തോമസ് തുടങ്ങിയവരുടെ ടീം വിജയികളായി. മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. ജിസിഎസ്സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുവാങ്ങുന്ന കുട്ടിക്ക് ബാഡ്മിന്റൺ ടീം ഏർപ്പെടുത്തിയുടെ എവർ റോളിംഗ് ട്രോഫിക്കു ജോയൽ ജോസ് മുണ്ടനാട് അർഹനായി. സെക്രട്ടറി സജി തോമസ് മാമ്പള്ളി , വൈസ് പ്രസിഡന്റ് ജീനാ ജോസ് കൂടത്തിനാൽ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.