• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം മാൾട്ട
Share
ഫ്രാങ്ക്ഫർട്ട്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം ഏതെന്നു ചോദ്യത്തിനു ഒടുവിൽ ഉത്തരം കണ്ടെത്തി. മാൾട്ട എന്ന രാജ്യമാണ് ഏറ്റവും സുരക്ഷിതമായ രാജ്യമെന്നു ഐക്യരാഷ്ര്‌ടസഭ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയർമെന്റ് ആൻഡ് ഹ്യുമൻ സെക്യൂരിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. രണ്ടും മൂന്നും സ്‌ഥാനങ്ങൾ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കരസ്‌ഥമാക്കി.

171 രാജ്യങ്ങളിൽ നടത്തിയ പഠനത്തിനുശേഷമാണ് റിപ്പോട്ട് പ്രസിദ്ധീകരിച്ചത്. രാജ്യങ്ങളിലെ പ്രകൃതി, ഹ്യുമൻ വിഭവങ്ങളുടെ സംരക്ഷണം, രാജ്യത്തെ ജനങ്ങൾക്കുള്ള സംരക്ഷണം, അത്യാഹിത, അപകട സമയത്തെ ഉടനടിയുള്ള ത്വരിത പ്രവർത്തനം എന്നീ ഘടകങ്ങൾ പരിശോധിച്ചാണ് സുരക്ഷിത രാജ്യങ്ങളെ തിരഞ്ഞെടുത്തത്. സുരക്ഷ കുറഞ്ഞ 15 രാജ്യങ്ങളിൽ പതിമൂന്നും സ്‌ഥിതിചെയ്യുന്നത് ആഫ്രിക്കൻ മേഖലയിലാണ്.

അതേ സമയം, ഏറ്റവും ഭീതി നിറഞ്ഞ രാജ്യങ്ങളായി വനുആട്ടു, ടോംഗ, ഫിലിപ്പീൻസ്, ഗ്വാട്ടിമല, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണെന്നു പഠനത്തിൽ പറയുന്നു.

ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ 121–ാം റാങ്കിലാണ് ഇടം നേടിയിരിക്കുന്നത്. തുടർച്ചയായുള്ള വെള്ളപ്പൊക്കം, ഭൂമി കുലുക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമാണിത്. ലൈബീരിയ (56), സാംബിയ (66), സെൻട്രൽ ആഫ്രിക്ക (71) എന്നീ റാങ്കിലുള്ള രാജ്യങ്ങൾ ആരോഗ്യ സുരക്ഷയുടെ കാര്യത്തിലും അതിനുള്ള സംവിധാന കാര്യത്തിലും വളരെ പിന്നിലാണെന്നും പഠനത്തിൽ വ്യക്‌തമാക്കാക്കുന്നുണ്ട്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.