• Logo

Allied Publications

Europe
മെത്രാഭിഷേകം: ഒരുക്കങ്ങൾ സജീവം
Share
പ്രസ്റ്റൺ: യുകെയിലെ സീറോ മലബാർ വിശ്വാസികൾ പ്രാർഥനാപൂർവം കാത്തിരിക്കുന്ന പ്രസ്റ്റൺ രൂപത സ്‌ഥാപനത്തിന്റെയും മാർ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേക ശുശ്രൂഷയുടെയും ഒരുക്കങ്ങൾ തകൃതിയിലായിരിക്കെ ബ്രിട്ടനിലെമ്പാടും ഒരുക്കങ്ങളുമായ് വിവിധ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി.

ഒക്ടോബർ ഒമ്പത് അവിസ്മരണീയമാക്കാൻ വൈദീകരുടേയും സിസ്റ്റേഴ്സിന്റെയും അല്മായ പ്രതിനിധികളുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ, ലങ്കാസ്റ്റർ രൂപത ബിഷപ് മൈക്കിൾ കാംബലിന്റേയും സീറോ മലബാർ സഭ കോഓർഡിനേറ്റർ ഡോ. തോമസ് പാറയടി, ജോ. കൺവീനർ ഡോ. മാത്യു ചൂരപൊയ്കയിൽ, വൈദിക കൂട്ടായ്മയുടെ സെക്രട്ടറി ഫാ. ജിനോ അരീക്കാട് എന്നിവരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഇൻവിറ്റേഷൻ, മീഡിയ, ഫുഡ്, റിസപ്ഷൻ, അക്കോമഡേഷൻ, ലിറ്റർജി, ക്വയർ, ഡെക്കറേഷൻ, ഫിനാൻസ് , ഫോട്ടോ വീഡിയോ, ഫസ്റ്റ് എയ്ഡ്, വോളന്റിയേഴ്സ്, സുവനീർ ഉൾപ്പടെ പതിനഞ്ചോളം വിവിധ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്.

ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ ഫാ. ബിനോയ് നിലയത്തുങ്കൽ, സിസ്റ്റർ അനൂപ, കമ്മിറ്റി അംഗങ്ങളായ സിബി, ജേക്കബ് ,അനിൽ ആന്റണി, തോമസ്, ഷിജൻ എന്നിവരാണ് റിസപ്ഷൻ കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.

17നു റോമിൽ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തിനുശേഷം 18നു മാഞ്ചസ്റ്റർ വിമാനത്താവളത്തിലെത്തുന്ന മാർ സ്രാമ്പിക്കലിന് ഊഷ്മള സ്വീകരണം നൽകാനുള്ള ഒരുക്കത്തിലാണ് റിസപ്ഷൻ കമ്മിറ്റിയും യുകെയിലുള്ള വിശ്വാസി സമൂഹവും. ജീവിതത്തിൽ അപൂർവമായി ലഭിക്കുന്ന മെത്രാഭിഷേകം പോലുള്ള തിരുക്കർമങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ വിശ്വാസികൾക്കും പങ്കെടുക്കുന്നതിനാണ് പ്രസ്റ്റൺ ഫുട്ബോൾ സ്റ്റേഡിയും പോലെ ഒരു വലിയ വേദി തിരഞ്ഞെടുത്തതെങ്കിലും കരുണയുടെ വർഷത്തിൽ ആല്മീയത ഒട്ടും ചോർന്നു പോകാതെ ചടങ്ങുകൾ ആർഭാടരഹിതമായി നടത്താനാണ് എല്ലാ കമ്മിറ്റികളും പരിശ്രമിക്കുന്നതെന്നു മീഡിയ കോഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട് അറിയിച്ചു.

<ആ>റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.