• Logo

Allied Publications

Europe
ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയിൽ തിരുനാളും വാർഷികദിനാഘോഷവും സെപ്റ്റംബർ 11ന്
Share
ഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കൂട്ടായ്മയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്‌ത തിരുനാളും കുടുംബ യുണിറ്റുകളുടെ വാർഷികവും സെപ്റ്റംബർ 11നു (ഞായർ) ലൂക്കൻ ഡിവൈൻ മേഴ്സി ചർച്ചിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് ഫാ.ജോസഫ് കറുകയിൽ മുഖ്യകാർമികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാൾ റാസയോടുകൂടി തിരുനാൾ കർമങ്ങൾക്ക് തുടക്കം കുറിക്കും. ഫാ.പോൾ തങ്കച്ചൻ ഞാളിയത്ത് തിരുനാൾ സന്ദേശം നൽകും.

തുടർന്നു വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടക്കും. വൈകുന്നേരം അഞ്ചിന് പാൽമെഴ്സ്ടൗൺ സെന്റ് ലോർക്കൻസ് ബോയ്സ് നാഷണൽ സ്കൂൾ ഹാളിൽ വാർഷികദിനാഘോഷ പരിപാടികൾക്ക് തിരി തെളിയും. ഫാ.ജോസഫ് കറുകയിൽ, ഫാ.പോൾ തങ്കച്ചൻ ഞാളിയത്ത് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ സമ്മാനദാനം സ്നേഹവിരുന്ന് എന്നിവയോടുകൂടി പരിപാടികൾ സമാപിക്കും.

തിരുനാളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാൻ ഏവരേയും ഫാ. ആന്റണി ചീരംവേലിൽ, ഫാ. ജോസ് ഭരണിക്കുളങ്ങര എന്നിവർ സ്വാഗതം ചെയ്തു. തിരുനാളിന്റെ വിജയത്തിനായി സെക്രട്ടറി ജിമ്മി, ട്രസ്റ്റിമാരായ സുനിൽ വർഗീസ്, ജയൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം: പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.