• Logo

Allied Publications

Europe
ജർമനി പ്രതീക്ഷിക്കുന്നതു മൂന്നു ലക്ഷം അഭയാർഥികളെ
Share
ബർലിൻ: ഈ വർഷം ജർമനിയിൽ മൂന്നു ലക്ഷം അഭയാർഥികൾ കൂടി എത്തിച്ചേരുമെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റെഫ്യൂജീസ്.

കൂടുതൽ പേർ വരുന്നതോടെ ഓഫീസിന്റെ പ്രവർത്തനം ബുദ്ധിമുട്ടിലാകുമെന്നും മേധാവി ഫ്രാങ്ക് യുർഗൻ വീസ് പറഞ്ഞു. എന്നാൽ, പ്രതീക്ഷിക്കുന്ന അഭയാർഥികളുടെ എണ്ണം ഇതിൽ കൂടാനിടയില്ലെന്നാണ് ഉറച്ച വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മധ്യപൂർവേഷ്യ, അഫ്ഗാനിസ്‌ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നായി പത്തു ലക്ഷം അഭയാർഥികളാണ് ജർമനിയിലെത്തിയത്. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ 390,000 പേർ അഭയാർഥിത്വത്തിന് അപേക്ഷിച്ചു കഴിഞ്ഞു. ഇതിൽ എത്ര പേരാണ് കഴിഞ്ഞ വർഷം വന്നതെന്നു വ്യക്‌തമല്ല.

ഇവരിൽ പരമാവധി ആളുകളെ തൊഴിൽ വിപണിയിൽ ഉൾക്കൊള്ളിക്കാനാണ് ശ്രമിക്കുന്നതെന്ന് വീസ് പറഞ്ഞു. അഭയാർഥി വിരുദ്ധ മനോഭാവം ജർമനിക്കാർക്കിടയിൽ ശക്‌തി പ്രാപിച്ചു വരുന്നതിനിടെയാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ