• Logo

Allied Publications

Europe
ഡബ്ല്യുഎംസി പത്താമത് ദ്വൈവാർഷിക സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു
Share
ബംഗളൂരു: വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പത്താമത് ദ്വൈവാർഷിക സമ്മേളനത്തിനു ബംഗളൂരുവിൽ തുടക്കമായി. ആഗോള പ്രധിനിധികൾ പങ്കെടുത്ത സദസ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്്ഘാടനം ചെയ്തു. ഇരു മുന്നണികളും പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും ലോകം മുഴുവനുമുള്ള പ്രവാസികളുടെ സഹായം കേരളത്തിനുണ്ടാവണമെന്നും ഉമ്മൻ ചാണ്ടി അഭ്യർഥിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയ്യുന്ന കരുണ്യ പ്രവർത്തനങ്ങളെ അദ്ദേഹം പ്രസംസിച്ചു.

ഹോട്ടൽ ക്യാപിറ്റോളിൽ നടക്കുന്ന സമ്മേളനത്തിൽ ഡബ്ല്യുഎംസി ബംഗളൂരു പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ കർണാടക ചീഫ് സെക്രട്ടറിയും മന്ത്രിയുമായിരുന്ന ജെ. അലക്സാണ്ടർ, ഗ്ലോബൽ ചെയർമാൻ വി.സി. പ്രവീൺ, ഗ്ലോബൽ പ്രസിഡന്റ് ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, ഗുഡ്വിൽ അംബാസഡർ എ.എസ് ജോസ്, ജോണി കുരുവിള, പോൾ ഫെർണാണ്ടസ്, ടി.പി.ശ്രീനിവാസൻ, ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ് എന്നിവർ പ്രസംഗിച്ചു.

കാൻസറിനെതിരായി പോരാടുവാൻ ഹെൽത്തി ലൈഫ് സ്റ്റൈറ്റൽ പ്രൊമോട്ടു ചെയ്യുവാൻ സംഘടന അതിരാവിലെ സംഘടിപ്പിച്ച വേൾഡ് വോക്ക് ഒളിമ്പ്യൻ അഞ്ജു ബേബി ജോർജ് ഉദ്ഘാടനം ചെയ്തു. ആയിരത്തോളം പേർ ഓട്ടത്തിൽ പങ്കെടുത്തു.

അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് തുടങ്ങി 50 ൽ പരം രാജ്യങ്ങളിൽ നിന്നുള്ള 400 ഓളം പ്രതിനിധികളും ഇന്ത്യ റീജണിനെ പ്രതിനിധീകരിച്ച് വിവിധ പ്രൊവിൻസുകളിലെ അംഗങ്ങളും ചർച്ചകളിലും എക്സിക്കൂട്ടീവ് കൗൺസിലിലും പങ്കെടുത്തത് സമ്മേളനത്തിന്റെ വിജയമാണെന്ന് ഗ്ലോബൽ സെക്രട്ടറി സിറിയക് തോമസ്, മുൻ ഗ്ലോബൽ പ്രസിഡന്റ് അലക്സ് കോശി വിളനിലം, ഡോ. എ.വി. അനൂപ് എന്നിവർ സംയുക്‌ത പ്രസ്താവനയിൽ അവകാശപ്പെട്ടു.

അമേരിക്കയിൽ നിന്നും ഫിലിപ് മാരേട്ട്, തങ്കം അരവിന്ദ്, എസ്. കെ. ചെറിയാൻ, തോമസ് മൊട്ടക്കൽ, ഡോ. ജോർജ് ജേക്കബ് തുടങ്ങിയ റീജൺ പ്രൊവിൻസു ഭാരവാഹികൾ പങ്കെടുത്തു. അമേരിക്ക റീജൺ ചെയർമാൻ ജോർജ് പനക്കൽ, പ്രസിഡന്റ് പി.സി. മാത്യു, സെക്രട്ടറി സാബു തലപ്പാലാ, പുന്നൂസ് തോമസ്, ജോൺ ഷെറി, വർഗീസ് കയ്യാലക്കകം, ത്രേസ്യാമ്മ നാടാവള്ളിൽ എന്നിവർ പ്രസംഗിച്ചു.
<ശാഴ െൃര=/ിൃശ/2016മൗഴൗെേ29ംാരര.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.