• Logo

Allied Publications

Europe
കൊളോൺ കേരള സമാജം വെസ്റ്റ്ഫാളിയ നിയമസഭ സന്ദർശിക്കുന്നു
Share
കൊളോൺ: കൊളോൺ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ മധ്യജർമൻ സംസ്‌ഥാനമായ നോർത്ത്റൈൻ വെസ്റ്റ്ഫാളൻ (എൻആർഡബ്ല്യു) നിയമസഭ (ലാന്റ്ടാഗ്) സന്ദർശിക്കുന്നു. വെസ്റ്റ്ഫാളിയ തലസ്‌ഥാനമായ ഡ്യൂസൽഡോർഫിലാണ് അസംബ്ലി സ്‌ഥിതിചെയ്യുന്നത്. ഹനലോറെ ക്രാഫ്റ്റ് ആണ് വെസ്റ്റ്ഫാളിയ സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി.

സെപ്റ്റംബർ 15നു (വ്യാഴം) രാവിലെ 8.30 മുതലാണ് അസംബ്ലിയിൽ സന്ദർശന സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ മന്ദിരത്തിൽ എത്തുന്ന സന്ദർശന സംഘത്തെ അധികാരികൾ സ്വീകരിക്കും. തുടർന്നു പ്രഭാതഭക്ഷണം, അസംബ്ളി നിയമ നിർമാണസഭയെപ്പറ്റിയുള്ള ഹ്രസ്വവിവരണം, അസംബ്ലി ഹാളിൽ സന്ദർശനം, മന്ത്രിമാരും എംഎൽഎ മാരുമായുള്ള പരിചയപ്പെടൽ തുടങ്ങിയവ സന്ദർശനപരിപാടിയുടെ ഭാഗമാണ്. ഉച്ചയ്ക്ക് ഒന്നിന് പരിപാടികൾ അവസാനിക്കും. എർഫ്റ്റ്ക്രൈസ് എംഎൽഎ ജോർജ് ഗോളാന്റിന്റെ ചേംബറിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ സന്ദർശന ഗ്രൂപ്പിന്റെ യോഗവും നടക്കും.

സമാജം അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും സുഹൃത്തുക്കൾക്കും സന്ദർശന പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സന്ദർശകരാകുവാൻ താത്പര്യമുള്ളവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു സമാജം പ്രസിഡന്റ് ജോസ് പുതുശേരി അറിയിച്ചു.

മുപ്പത്തിമൂന്നുവർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള കൊളോൺ കേരള സമാജത്തിന്റെ മറ്റുഭാരവാഹികൾ ഡേവീസ് വടക്കുംചേരി (ജനറൽ സെക്രട്ടറി), ഷീബ കല്ലറയ്ക്കൽ (ട്രഷറർ), ജോസ് കുമ്പിളുവേലിൽ (കൾചറൽ സെക്രട്ടറി), പോൾ ചിറയത്ത്(സ്പോർട്സ് സെക്രട്ടറി), ജോസ് നെടുങ്ങാട്ട് (ജോ.സെക്രട്ടറി) എന്നിവരാണ്.

വിവരങ്ങൾക്ക്: ജോസ് പുതുശേരി 02232 34444, സെബാസ്റ്റ്യൻ കോയിക്കര(വൈസ് പ്രസിഡന്റ്) 0211 413637.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ