• Logo

Allied Publications

Europe
പർദ ധരിച്ചവർ യൂറോപ്പിൽ വിവേചനം നേരിടുന്നു
Share
ലണ്ടൻ: ബ്രിനിൽ െതാഴിലിടങ്ങളിലും മറ്റും ശിരോവസ്ത്രം ധരിക്കുന്നവർ കടുത്ത വിവേചനത്തിനിരയാവുന്നതായും പാർശ്വവത്കരിക്കപ്പെടുന്നതായും പുതിയ പഠനം.

വെളുത്ത വർഗക്കാരായ ക്രിസ്ത്യൻ സ്ത്രീകളേക്കാൾ മുസ്ലിം മതവിഭാഗത്തിലെ 71 ശതമാനം സ്ത്രീകളും തൊഴിൽരഹിതരാവുന്നതായും ബ്രിട്ടീഷ് എംപിമാർ ചേർന്നു പുറത്തുവിട്ട ‘ഹൗസ് ഓഫ് കോമൺസ് വുമൻ ആൻഡ് ഇക്വാലിറ്റീസ് കമ്മിറ്റി’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടീഷ് സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗമാണ് മുസ്ലിം സ്ത്രീകൾ. സ്ത്രീ, മുസ്ലിം, വംശീയ ന്യൂനപക്ഷം എന്നിങ്ങനെ മൂന്നു പിഴകളാണ് ഇവർ ഒടുക്കേണ്ടി വരുന്നത്. ഇവർ അഭിമുഖീകരിക്കുന്ന ഇസ്ലാം ഭീതിയെ ചെറുതായിക്കാണാനാവില്ല. ക്രിസ്ത്യൻ സ്ത്രീകളെപ്പോലത്തെന്നെ വിദ്യാസമ്പന്നരും ഭാഷാശേഷിയും ഉള്ളവരായിട്ടും ഇവരിൽ 71 ശതമാനവും തൊഴിൽരഹിതരായി തുടരുന്നുവെന്നും എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റീസ് ഫോർ മുസ്ലിംസ് ഇൻ യുകെ എന്ന തലക്കെട്ടിൽ പുറത്തിറങ്ങിയ റിപ്പോർട്ടിൽ പറയുന്നു.

ക്രിസ്ത്യൻ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 69 ശതമാനം ആണെങ്കിൽ മുസ്ലിം സ്ത്രീകളുടേത് കേവലം 35 ശതമാനം മാത്രമാണ്. പൊതുവിൽ സ്ത്രീകളിൽ സാമ്പത്തിക നിഷ്ക്രിയത്വം അനുഭവിക്കുന്നവർ 27 ശതമാനം ആണെങ്കിൽ മുസ്ലിം സ്ത്രീകളിൽ ഇത് 58 ശതമാനമാണ്. ഇവർ നേരിടുന്ന അസമത്വ പ്രശ്നം കൈകാര്യം ചെയ്യാൻ പുതിയ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നു നിർദേശിച്ചുകൊണ്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.