• Logo

Allied Publications

Europe
കവൻട്രി ക്രിക്കറ്റ് ടൂർണമെന്റ്: സെന്റ് ജോർജിനു കിരീടം
Share
ലണ്ടൻ: കവൻട്രി ബ്ലൂസ് സംഘടിപ്പിച്ച നാലാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റിൽ മാഞ്ചസ്റ്റർ സെന്റ് ജോർജ് ടീമിനു കിരീടം. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തിൽ 16 റൺസിനായിരുന്നു വിജയം.

15 ഓവർ മത്സരത്തിൽ സെന്റ് ജോർജിന്റെ 146 റൺസിനെ പിന്തുടർന്ന ഫീനിക്സിന് 130 റൺസെടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. സെന്റ് ജോർജിന്റെ അശ്വമേധത്തിനു തടയിടാൻ തുടർച്ചയായി രണ്ടാം തവണയും നോർത്താംപ്ടൺ ഫീനിക്സിനായില്ല. സെന്റ് ജോർജിന്റെ ബേസിലിന്റെ മാരക ബൗളിംഗിന് മുന്നിൽ ഫീനിക്സ് താരങ്ങൾക്ക് ചുവടുറപ്പിക്കാനായില്ല.

208 റൺസ് നേടി ടൂർണമെന്റിലെ ഐപിഎൽ താരം സച്ചിൻ റാണ മികച്ച ബാറ്റ്സ്മാനായപ്പോൾ മാഞ്ചസ്റ്ററിന്റെ തന്നെ ജസ്റ്റിൻ ജോസഫ് ഏഴു വിക്കറ്റ് നേടി മികച്ച ബൗളറായി.

വിജയികൾക്കുവേണ്ടി സെന്റ് ജോർജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഗ്ലാഡ്വിൻ വിന്നേഴ്സ് ട്രോഫിയും കാഷ് അവാർഡും അലൈഡ് ഫിനാൻസിയേഴ്സിന്റെ ജോയ് തോമസിൽ നിന്നും ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പ് ട്രോഫിയും കാഷ് പ്രൈസും ഫീനിക്സിന്റെ ക്യാപ്റ്റൻ ഡോണിനു ജോസ് മാത്യുവും സെക്കന്റ് റണ്ണേഴ്സ് അപ്പ് ട്രോഫി കവൻട്രി ബ്ളൂസ് ക്യാപ്റ്റൻ ക്യഷ്ണരാജിനു കവൻട്രി കേരള കമ്യൂണിറ്റി സെക്രട്ടറി ബോബൻ ജോർജും സമ്മാനിച്ചു. വിജയികൾക്കുള്ള മെഡലുകൾ കവൻട്രി ബ്ളൂസ് പ്രസിഡന്റ് ഫെലിക്സ് സെബാസ്റ്റ്യൻ വിതരണം ചെയ്തു.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.