• Logo

Allied Publications

Europe
പ്രസ്റ്റൺ സീറോ മലബാർ കത്തീഡ്രലിൽ കൃതജ്‌ഞതാബലിയും തിരുനാളും നടത്തി
Share
പ്രസ്റ്റൺ : ബ്രിട്ടനിലെ സീറോ മലബാർ മക്കളുടെ ചിരകാല അഭിലാഷമായ സ്വന്തം രൂപത യാഥാർഥ്യമാകുകയും,ഇടവക ഭരണത്തിൽ നൈപുണ്യമുള്ള പാലാ രൂപതാംഗമായ മാർ ജോസഫ് സ്രാമ്പിക്കലിനെ നിയുക്‌ത മെത്രാനായി പ്രഖ്യാപിക്കുകയും സീറോ മലബാർ സഭയുടെ പ്രഥമ ഇടവകയായ പ്രസ്റ്റണിലെ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ദേവാലയം ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ ആസ്‌ഥാനവും, കത്തീഡ്രൽ പള്ളിയുമായി ഉയർന്നു വരുകയും ചെയ്യുന്നതിലുള്ള നന്ദിസൂചകമായി കൃതജ്‌ഞതാബലിയും, വിശുദ്ധ കുർബാനയുടെ വാഴ്വും കൃതജ്‌ഞതാ സ്തോത്രവും, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ തിരുക്കർമങ്ങളും നടത്തി. സന്തോഷം പങ്കിടുന്നതിനായി മധുരം വിതരണവും നടത്തി. ലങ്കാസ്റ്ററിനിലെ നാനാഭാഗത്തുനിന്നുമായി ധാരാളം സഭാ മക്കൾ ശുശ്രൂഷകളിൽ പങ്കു ചേർന്നു. ഇടവകവികാരി ഫാ. മാത്യു ജേക്കബ് ചൂരപ്പൊയ്കയിൽ കാർമികത്വം വഹിച്ചു.

സീറോ മലബാർ സഭയുടെ ചരിത്ര രേഖകളിൽ പ്രസ്റ്റൺ വീണ്ടും സുവർണ ലിഖിതങ്ങളിൽ ആലേഖനം ചെയ്യപ്പെടുമ്പോൾ യുകെയിലെ പ്രഥമ ഇടവക, പ്രഥമ ദേവാലയം,പ്രഥമ മഠം എന്നിവയോടൊപ്പം നവ രൂപതയുടെ ആസ്‌ഥാനം, കത്തീഡ്രൽ പള്ളി എന്നീ അംഗീകാരങ്ങൾ കൂടിചേർക്കപ്പെടുകയായി. സീറോ മലബാർ സഭയ്ക്ക് ശക്‌തമായ പ്രോത്സാഹനം നൽകി സഭയുടെ ഈ അഭിമാന നേട്ടത്തിനു സ്തുത്യർഹമായ പങ്കു വഹിച്ച ലങ്കാസ്റ്റർ രൂപതാ മെത്രാൻ മൈക്കിൾ കാംബെൽ തന്റെ ലൂർദ് തീർഥാടനത്തിനടയിൽ സീറോ മലബാർ രൂപത പ്രഖ്യാപനം നടത്തുകയും തന്റെ അനുമോദനങ്ങളും ആശംസകളും മാത്യു ചൂരപൊയ്കയിൽ അച്ചനെ അറിയിക്കുകയും ചെയ്തു.

കൃതജ്‌ഞതാ ബലിയിലും,തിരുക്കർമങ്ങളിലും പങ്കു ചേർന്ന ഏവർക്കും അച്ചൻ നന്ദി പ്രകാശിപ്പിച്ചു. ഇടവക കുടുംബാംഗങ്ങളുടെ വിശ്വാസസ്നേഹക്കൂട്ടായ്മയുടെ പ്രാർഥനാ ശക്‌തിയും, സ്നേഹോർജവവും ഒന്ന് മാത്രമാണ് ഈ അനുഗ്രഹങ്ങൾക്ക് മാർഗം ഏകിയതെന്നും, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ദിനത്തിൽ ലഭിച്ച ഒരു വലിയ സമ്മാനമാണ് സീറോ മലബാർ രൂപതാ എന്ന് മാത്യു അച്ഛൻ പ്രത്യേകം എടുത്തുപറഞ്ഞു . മെത്രാഭിഷേകത്തിന്റെയും മറ്റും ഒരുക്കങ്ങൾക്കും രൂപം കൊടുക്കുന്നതിനു സഭാ നേതൃത്വത്തോടൊപ്പം ചേർന്നു നിന്ന് ആതിഥേയരെന്ന നിലക്കുള്ള നിസ്തുലമായ പങ്കുവഹിക്കാൻ മാത്യു അച്ചൻ ഏവരെയും ഉദ്ബോധിപ്പിച്ചു. കൈക്കാരന്മാരായ ജോൺസൺ ജുമോൻ, തോമസ് എന്നിവർ നേതൃത്വം നൽകി.

<യ> റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.