• Logo

Allied Publications

Europe
യുക്മ സാംസ്കാരികവേദിയുടെ ചിത്രരചനാ മത്സരം ശ്രദ്ധേയമായി
Share
ലണ്ടൻ: യുകെയിലെ ചിത്രരചനാ അഭിരുചിയുള്ളവരെ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനുമായി യുക്മ സാംസ്കാരികവേദി സംഘടിപ്പിച്ച യുകെ ദേശീയതല ചിത്രരചനാ മത്സരം സംഘാടക മികവിലും ജനകീയ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.

സ്വിൻഡൻ സെന്റ് ജോസഫ്സ് കാത്തലിക് കോളജിലെ ‘രാജാ രവിവർമ്മ നഗർ’ എന്നു നാമകരണം ചെയ്ത വേദിയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

മത്സരം യുക്മ ദേശീയ പ്രസിഡന്റ് ഫ്രാൻസിസ് മാത്യു കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. യുകെയിലെ സർഗാത്മകതയുള്ള കുട്ടികളേയും മുതിർന്നവരേയും പ്രോത്സാഹിപ്പിക്കുവാൻ യുക്മയും യുക്മ സാംസ്കാരികവേദിയും എന്നും പ്രതിജ്‌ഞാബദ്ധമാണെന്നു അദ്ദേഹം എടുത്തു പറഞ്ഞു. യോഗത്തിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം അധ്യക്ഷത വഹിച്ചു. സാംസ്കാരികവേദി അംഗം ജിജി വിക്ടർ, ജനറൽ കൺവീനർ സി.എ.ജോസഫ് സാംസ്കാരികവേദി വൈസ് ചെയർമാൻ തമ്പി ജോസ്, യുക്മ സൗത്ത് വെസ്റ്റ് റീജൺ പ്രസിഡന്റ് സുജു ജോസഫ്, ഈസ്റ്റ് ആംഗ്ലിയ റീജൺ പ്രസിഡന്റ് രഞ്ജിത്ത് കുമാർ, വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.

നാലു വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ കിഡ്സ് വിഭാഗത്തിൽ ജോഷ്വ വിക്ടർ, ഏയ്ഞ്ചൽ സോണി, ഏബൽ ജോർജ് എന്നിവരും സബ് ജൂണിയർ വിഭാഗത്തിൽ ജിയ കുര്യാക്കോസ്, ജോയൽ ജോസ്, എൽവിസ് ഇടക്കര എന്നിവരും ജൂണിയർ വിഭാഗത്തിൽ ജോർജി സജി, എൽബിൻ ജോസഫ്, അലീന സജി മാത്യു എന്നിവരും സീനിയർ വിഭാഗത്തിൽ നീന ആൻ മാത്യു, സ്റ്റെൻസി റോയ്, ജോസി തോമസ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി നിരവധി കുട്ടികളും മുതിർന്നവരും രാവിലെ തന്നെ കുടുംബസമേതം എത്തിച്ചേർന്നിരുന്നു. മത്സരങ്ങൾ ആരംഭിക്കുന്നതിനു പത്തു മിനിറ്റ് മുൻപായി നൽകിയ വിഷയത്തെ ആസ്പദമാക്കിയാണ് രചനകൾ നടന്നത്. പ്രശസ്തരായ വിധികർത്താക്കളടങ്ങിയ വിദഗ്ധ സമിതിയാണ് വിധിനിർണയം നടത്തിയത്.

യുക്മയുടെയും യുക്മ സാംസ്കാരികവേദിയുടെയും ഭാരവാഹികളോടൊപ്പം മത്സരാർഥികളും അവരുടെ കുടുംബങ്ങളും പൊതുജനങ്ങളും തിങ്ങിനിറഞ്ഞ സദസിൽ വിജയികൾക്കു സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സമ്മാനദാന ചടങ്ങിൽ യുക്മ സ്റ്റാർ സിംഗർ സീസൺ–2 വിജയികളായ അനു ചന്ദ്ര, അലീന സജീഷ് എന്നിവർ ആലപിച്ച ഗാനങ്ങൾ ഹർഷാരവത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാന സംഘാടകരായ ജിജി വിക്ടർ, സി.എ.ജോസഫ് എന്നിവർ നന്ദി പറഞ്ഞു. അലൈഡ് ഫിനാൻഷ്യൽ സർവീസസ് പരിപാടിയുടെ മുഖ്യ പ്രായോജകരായിരുന്നു.

<ആ>റിപ്പോർട്ട്: അനീഷ് ജോൺ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.