• Logo

Allied Publications

Europe
ഡോ. ടോം തോമസ് കളത്തിപ്പറമ്പിലിനു ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അഭിനന്ദനങ്ങൾ
Share
ഡബ്ലിൻ: ഇംഗ്ലണ്ടിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ ലൂക്കൻ മാസ് സെന്റർ കൂട്ടായ്മയിലെ കളത്തിപ്പറമ്പിൽ തോമസ് ജോസഫിന്റേയും ലിസമ്മ തോമസിന്റേയും മകനായ ടോം തോമസിനു ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അനുമോദനങ്ങളും ആശംസകളും അറിയിച്ചു.

പഠനത്തിലും മറ്റു ഇതര കലാകായിക മത്സരങ്ങളിലും മികവ് തെളിയിച്ച ടോം ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അൾത്താര ബാലനായും കൂടാതെ ജൂണിയർ സെർട്ട്, സീനിയർ സെർട്ട് എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നവർക്കു ഡബ്ലിൻ സീറോ മലബാർ ചർച്ചു നൽകി വരുന്ന സമ്മാനങ്ങളും നേടിയിട്ടുണ്ട്.

കേരളത്തിലെ കോട്ടയം ജില്ലയിൽ വൈക്കത്തുനിന്ന് അയർലൻഡിലേക്കു കുടിയേറിയതാണു ടോമിന്റെ മാതാപിതാക്കൾ. ടോമിന്റെ പിതാവ് തോമസ് ജോസഫ് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ പ്രതിനിധി യോഗം മെംബറും , മാതാവ് ലിസമ്മ തോമസ് സ്റ്റാഫ് നഴ്സും, സഹോദരൻ ടെനി നാലാം വർഷ മെഡിക്കൽ വിദ്യാർഥിയുമാണ്.

ഉപരിപഠനത്തിനു തയാറെടുക്കുന്ന ടോം തോമസിനു എല്ലാവിധ വിജയാശംസകളും പ്രാർഥനയും ഉണ്ടായിരിക്കുമെന്നു ഡബ്ലിൻ സീറോ മലബാർ ചാപ്ലയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

<യ> റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.
യു​കെ​യി​ൽ കൗ​ൺ​സി​ല​റാ​യി ര​ണ്ടാം വ​ട്ട​വും മ​ല‍​യാ​ളി.
ലണ്ടൻ: യു​​​കെ​​​യി​​​ലെ പ്രാ​​​ദേ​​​ശി​​​ക കൗ​​​ൺ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ജീ​​​ഷ് ടോ​​​മി​​​ന് ഇ​​​ക്കു​​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.