• Logo

Allied Publications

Europe
മ്യൂണിക്ക് ആക്രമണം നോർവേ കൂട്ടക്കൊലയുടെ അഞ്ചാം വാർഷികത്തിൽ
Share
മ്യൂണിക്ക്: ആന്ദ്രെ ബ്രീവിക് എന്ന വംശീയ കൊലയാളി നോർവേയിൽ 77 പേരെ വെടിവച്ചു കൊന്നതിന്റെ അഞ്ചാം വാർഷികത്തിലാണ് മ്യൂണിക്കിൽ ഇറാനിയൻ കൗമാരക്കാരൻ അലി സോൺബോളി ഒൻപതു പേരെ വെടിവച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തിരിക്കുന്നത്.

2011 ജൂലൈ 22 നായിരുന്നു ബ്രീവിക്കിന്റെ ഭ്രാന്തമായ ആക്രമണം. ഓസ്ലോയിൽ കാർ ബോംബ് പൊട്ടിച്ച ശേഷം ഉട്ടോയ ദ്വീപിൽ തുരുതുരെ വെടിവയ്ക്കുകയായിരുന്നു.

മ്യൂണിക്കിലെ ഒളിമ്പിയ ഷോപ്പിംഗ് മാളിലാണ് യൂറോപ്പിനെ നടുക്കിയ വെടിവയ്പ് ഉണ്ടായത്. വെള്ളിയാഴ്ച പ്രദേശിക സമയം വൈകുന്നേരം ആറോടെ ഷോപ്പിംഗ് മാളിനുസമീപമുളള മെക്ഡൊണാൾഡ്സ് റസ്റ്ററന്റിൽ നിന്നായിരുന്നു വെടിവയ്പ്പ് തുടങ്ങിയത്. ഇതിനുശേഷം ഒളിമ്പിക് സ്റ്റേഡിയത്തിനു സമീപമുള്ള മാളിലേക്ക് കടക്കുകയായിരുന്നു.

തോക്കുമായി മാളിനകത്തുകടന്ന അക്രമി തുടരെ വെടി വയ്ക്കുകയായിരുന്നു. വെടിവയ്പ്പിൽ ഒൻപതുപേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒടുവിൽ അക്രമി തലയ്ക്ക് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി.

<ആ>മ്യൂണിക്ക് വെടിവയ്പ്പ്: സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് കുട്ടികളെ ആകർഷിച്ചതെന്നു സംശയം

മ്യൂണിക്കിലെ ഷോപ്പിംഗ് സെന്ററിലുണ്ടായ വെടിവയ്പിനു കളമൊരുക്കാൻ അക്രമി സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് കുട്ടികളെ ആകർഷിക്കുകയായിരുന്നു എന്നു സശയം.

മക്ഡോണൾഡ്സിൽ നിന്നു സൗജന്യ ഭക്ഷണം എന്ന പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടെയാണ് ആദ്യത്തെ ഇരയെ അക്രമി കണ്ടെത്തിയതും.

വെടിയേറ്റ് ഒൻപതു പേരാണ് മരിച്ചത്. പിന്നീട് അക്രമി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. എന്നാൽ, ഒരാളാണോ ഒന്നിലധികം പേരാണോ വെടിവച്ചതെന്നു ഇനിയും സ്‌ഥിരീകരിക്കാനായിട്ടില്ലെങ്കിലും ഒരാളെന്നാണ് പോലീസിന്റെ നിഗമനം.

ഒരു തോക്കുധാരിയെങ്കിലും ഇതിൽ ഉൾപ്പെടുന്നു എന്നാണ് ബവേറിയൻ ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. ഇത് പതിനെട്ടു വയസുള്ള ഇറാൻകാരനാണെന്നു സ്‌ഥിരീകരിച്ചു. ഇരുപതോളം പേർക്ക് വെടിവയ്പിൽ പരിക്കേറ്റു.

വെടിയുതിർത്തയാൾ അല്ലാഹു അക്ബർ എന്നു വിളിച്ചിരുന്നു എന്നാണ് ഇവിടെയും ദൃക്സാക്ഷികൾ പറയുന്നത്. ആളുകൾ കഴിവതും വീട്ടിൽ തന്നെ കഴിയാനും പൊതു സ്‌ഥലങ്ങൾ ഒഴിവാക്കാനുമാണ് അധികൃതരുടെ നിർദേശം.

വെടിവച്ച ശേഷം അക്രമി ഭൂഗർഭ ശൃംഖലയിലൂടെ രക്ഷപെടാൻ ശ്രമിച്ചിരുന്നു. അര മൈൽ അകലെയാണ് മൃതദേഹം കിട്ടിയത്. രണ്ടു വർഷമായി ഇയാൾ മ്യൂണിക്കിൽ തന്നെയായിരുന്നു താമസം.

<ആ>മ്യൂണിക്ക് ഷോപ്പിംഗ് സെന്ററിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

പതിനെട്ടുകാരൻ ഒൻപതു പേരെ വെടിവച്ചു കൊന്ന മ്യൂണിക്ക് ഷോപ്പിംഗ് സെന്ററിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. ജർമനിയിലെ ബവേറിയ സംസ്‌ഥാനത്തിന്റെ ഭരണ സിരാകേന്ദ്രമായ മ്യൂണിക്കിൽ പതിനെട്ടുകാരനായ അക്രമി നടത്തിയ വെടിവയ്പിന്റെ വീഡിയോ പുറത്തുവന്നു. സംഭവ സമയത്ത് സ്‌ഥലത്തുണ്ടായിരുന്ന ആരോ ചിത്രീകരിച്ച വീഡിയോയിൽ അക്രമി തുടരെ വെടിയുതിർക്കുന്നതും ജനങ്ങൾ ചിതറിയോടുന്നതും എല്ലാം ദൃശ്യമാണ്.

ട്വിറ്ററിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നതെങ്കിലും വീഡിയോയുടെ ആധികാരികത ഇതുവരെ സ്‌ഥിരീകരിക്കപ്പെട്ടിട്ടില്ല. ‘അപ്റൈസിംഗ്’ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

അക്രമിയെ കീഴടക്കാൻ പോലീസ് എത്തുമ്പോഴേക്കും ഷോപ്പിംഗ് സെന്ററിനുള്ളിലുള്ളവർ ഒളിച്ചിരിക്കാൻ ഇടം തേടുകയായിരുന്നു. ഇതിനിടയിൽ അക്രമിക്കായി പോലീസ് തെരച്ചിൽ നടത്തുന്നതും വ്യക്‌തമാണ്.

ഷോപ്പിംഗിനെത്തിയവർ പരിഭ്രാന്തരായി പായുമ്പോൾ സായുധ പോലീസുകാർക്കും തെരച്ചിൽ ബുദ്ധിമുട്ടേറിയതായി. ഈ ബഹളത്തിനിടെയാവാം അക്രമി രക്ഷപെടാൻ ശ്രമിച്ചതെന്നും കരുതുന്നു.

തെരുവിലേക്ക് ഇരുപതു വട്ടം നിറയൊഴിക്കപ്പെട്ടതായാണ് സംഭവ സ്‌ഥലത്തുണ്ടായിരുന്നവർ പറയുന്നു. എന്നാൽ, അക്രമി വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ആക്രമണത്തിനുശേഷം, പരിക്കേറ്റവരെ രക്ഷിക്കാൻ പാരാമെഡിക്കുകൾ നടത്തുന്ന തീവ്ര ശ്രമങ്ങളും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. സ്ട്രെച്ചറിൽ നിരനിരയായി കിടത്തിയിരിക്കുന്ന മനുഷ്യശരീരങ്ങൾ പലർക്കും അസഹനീയമായ കാഴ്ചയായിരിക്കും.

<ആ>ഭീകരാക്രമണം ഉടനെന്നു ഭൂരിപക്ഷം ജർമൻകാരും

ജർമനിയിൽ ഏതു നിമിഷവും ശക്‌തമായൊരു ഭീകരാക്രമണം പ്രതീക്ഷിക്കാമെന്ന് മൂന്നിൽ രണ്ട് പൗരൻമാരും കരുതുന്നു എന്നു സർവേ ഫലം.

രണ്ടാഴ്ച മുൻപ് 69 ശതമാനം പേരാണ് ഇങ്ങനെ കരുതിയിരുന്നതെങ്കിൽ ഇപ്പോൾ 77 ശതമാനം പേർ ഈ പ്രതീക്ഷയിൽ കഴിയുന്നവരാണ്. ഫ്രാൻസിലെ നീസിലുണ്ടായ ആക്രമണവും പിന്നീട് ജർമനിയിലെ തന്നെ വൂർസ്ബർഗിലെ ട്രെയ്നിൽ ഉണ്ടായ ആക്രമണവുമാണ് ഭീതി വർധിപ്പിക്കുന്നത്.

ഇപ്പോൾ മ്യൂണിക്ക് വെടിവയ്പു കൂടി കണക്കിലെടുത്താൽ ഭീതിയുള്ളവരുടെ ശതമാനം ഇനിയും കൂടുമെന്നുറപ്പ്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ്ഐഎസ് ഏറ്റെടുക്കുന്നു എങ്കിൽപ്പോലും ഇത് യഥാർഥത്തിൽ സംഘടന നേരിട്ട് ആസൂത്രണം ചെയ്യുന്നതല്ലെന്നാണ് സൂചന. ഐഎസ് ആശയങ്ങൾ സ്വീകരിക്കുന്ന യുവാക്കൾ സ്വയം കൊലപാതകത്തിന് ഇറങ്ങിത്തിരിക്കുന്നതാണ് കാണുന്നത്. ഇതിനപ്പുറം, ഭീകര സംഘടനയുടെ വകയായ വലിയ ആക്രമണങ്ങൾ തന്നെയാണ് ഇപ്പോൾ ജർമൻകാരുടെ മനസിൽ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.